ഓണം ബംബറിന്റെ 25 കോടി പോലെയല്ല, ഒറ്റയടിക്ക് കിട്ടുക എത്രയോ മടങ്ങ്, ജീവിതം മാറി മറിയും
മലയാളികള്‍ക്ക് ഏറ്റവും വലിയ ലോട്ടറി 25 കോടി രൂപ ഒന്നാം സമ്മാനമുളള തിരുവോണം ബംബര്‍ ആണ്. ഓണം ബംബറടിച്ചാല്‍ ജീവിതം രക്ഷപ്പെട്ടുവെന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. അതേ സ്ഥാനത്ത് 225 കോടിയുടെ ലോട്ടറി അടിച്ചാലോ. ലോകത്ത് എവിടെയെങ്കിലും ഉണ്ടോ അത്രയും വലിയ സമ്മാനത്തുകയുളള ലോട്ടറി എന്ന് അത്ഭുതപ്പെടേണ്ടതില്ല.
യുഎഇ ലോട്ടറിയാണ് 100 ദശലക്ഷം ദിര്‍ഹം അതായത് ഏകദേശം 225 കോടി രൂപ ഗ്രാന്‍ഡ് പ്രൈസായി നല്‍കുന്നത്. ഞെട്ടാനുളള വിവരം ഇനിയാണ് വരുന്നത്. കഴിഞ്ഞ ദിവസം നടന്ന യുഎഇ ലോട്ടറി ഗ്രാന്‍ഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചുവെങ്കിലും ആളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഒന്നാം സമ്മാനമായ 225 കോടി രൂപ അടിച്ചിരിക്കുന്നത് ഒരു മലയാളിക്ക് ആണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കാരണം വിജയിയുടെ പേര് അനില്‍ കുമാര്‍ ബി എന്നാണ്. അതുകൊണ്ട് തന്നെ പ്രവാസ ലോകം ഉറപ്പിക്കുന്നത് മലയാളി തന്നെ ആയിരിക്കാം എന്നാണ്. കുറഞ്ഞപക്ഷം ഇത്ര വലിയ ഭാഗ്യം തേടിയെത്തിയിരിക്കുന്നത് ഇന്ത്യക്കാരനെ ആണെന്ന് ഈ പേര് വെച്ച് ഉറപ്പിക്കാം.

ലക്കിഡേ ഡ്രോ വഴിയുളള നറുക്കെടുപ്പില്‍ ഇത് യുഎഇ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ്. ഈ ടിക്കറ്റിന് വില വരുന്നത് വെറും 50 ദിര്‍ഹം മാത്രമാണ് എന്ന് അറിയുമ്പോഴാണ് ഞെട്ടല്‍ പൂര്‍ത്തിയാകുന്നത്. ഈ ലോട്ടറി എടുക്കാന്‍ യുഎഇ നിവാസികള്‍ക്ക് മാത്രമേ സാധിക്കുകയുളളൂ. മാത്രമല്ല പ്രായം 18 വയസ്സിന് മുകളില്‍ ആയിരിക്കുകയും വേണം. അതുകൊണ്ട് തന്നെ യുഎഇയിലേക്ക് ടൂര്‍ വന്ന ആരുമല്ല മറിച്ച് സ്ഥിരതാമസക്കാരനായ ഇന്ത്യക്കാരന് തന്നെയാണ് വിജയി എന്ന് അനുമാനിക്കാം.
എന്തായാലും ഒറ്റ രാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞ ആ ഭാഗ്യവാനെ കാത്തിരിക്കുകയാണ് പ്രവാസലോകം. ഈ ചരിത്രപരമായ ജാക്പോട്ട് വിജയിച്ച ആള് ആരെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടനെ തന്നെ പുറത്ത് വിടുമെന്ന് യുഎഇ ലോട്ടറി ഓപറേറ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികളെ ഭാഗ്യം തേടിയെത്തിയിരുന്നു. പ്രവാസികളായ വിബിന് വാസുദേവന്‍, അജിത് സാമുവല്‍ എന്നിവര്‍ക്കാണ് സമ്മാനം ലഭിച്ചത്. 24 കാരറ്റിന്റെ 250 ഗ്രാം സ്വര്‍ണം ആയിരുന്നു അബുദാബി ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications