കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം എന്നാല്‍ ഭീകരതയല്ലെന്നും എല്ലാ മതത്തിലും മൗലികവാദികളുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ

  • By Pratheeksha
Google Oneindia Malayalam News

പോളണ്ട് : ഇസ്ലാം മതത്തെ ഭീകരതയും തീവ്രവാദവുമായിമാത്രം ബന്ധപ്പെടുത്തുന്നതു ശരിയല്ലെന്ന് ആഗോള കത്തേലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ആധുനിക ലോകത്ത് തെറ്റിദ്ധാരണയുടെ വലിയ ഇരകളായി മുസ്ലീം സമൂഹം മാറിക്കഴിഞ്ഞിട്ടുണ്ട്.

എല്ലാ മതവിഭാഗങ്ങളിലുമുണ്ട് ഇത്തരത്തില്‍ മൗലിക വാദികള്‍. പോളണ്ട് സന്ദര്‍ശനത്തിനിടെ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം സമൂഹത്തെ അനുകൂലിച്ചും ആഗോള തീവ്രവാദത്തെ കുറിച്ചും മാര്‍പ്പാപ്പ വ്യക്തമാക്കിയ കാര്യങ്ങളിവയാണ്

കരച്ചില്‍ നിര്‍ത്തിയില്ല ; ഒന്നര വയസ്സുകാരിയെ രണ്ടാനമ്മ ഭിത്തിയിലിടിച്ചു കൊന്നുകരച്ചില്‍ നിര്‍ത്തിയില്ല ; ഒന്നര വയസ്സുകാരിയെ രണ്ടാനമ്മ ഭിത്തിയിലിടിച്ചു കൊന്നു

ഇസ്ലാമെന്നാല്‍ ഭീകരതയല്ല

ഇസ്ലാമെന്നാല്‍ ഭീകരതയല്ല

ഇസ്ലാംമതത്തെ ഭീകരതയും തീവ്രവാദവുമായി മാത്രം ബന്ധപ്പെടുത്തുന്നത് ശരിയല്ല. എല്ലാമതത്തിലുമുണ്ട് മൗലികവാദികള്‍

ഐസിസ്

ഐസിസ്

ഭീകര സംഘടനയായ ഐസിസ് ലോകത്തെമ്പാടും ക്രൂരമായ ആക്രമണങ്ങളാണ് നടത്തുന്നത്. ഇതിന് ഇസ്ലാംമതത്തെ പഴിചാരുന്നതിലര്‍ത്ഥമില്ല.

മതം മാത്രമല്ല തീവ്രവാദം വളര്‍ത്തുന്നത്

മതം മാത്രമല്ല തീവ്രവാദം വളര്‍ത്തുന്നത്

മതം മാത്രമല്ല തീവ്രവാദം വളര്‍ത്തുന്നതെന്നും മറ്റനേകം താത്പര്യങ്ങളും ഇതിനു പിന്നിലുണ്ടെന്നും മാര്‍പ്പാപ്പ പറയുന്നു.

തീവ്രവാദം വളര്‍ത്തുന്നത് സാമൂഹിക സാമ്പത്തിക അസമത്വങ്ങളാണ്

തീവ്രവാദം വളര്‍ത്തുന്നത് സാമൂഹിക സാമ്പത്തിക അസമത്വങ്ങളാണ്

തീവ്രവാദം വളര്‍ത്തുന്നത് സാമൂഹ്യ സാമ്പത്തിക അസമത്വങ്ങളാണ്. പണത്തിന് മനുഷ്യനേക്കാള്‍ പ്രാധാന്യം ലഭിക്കുന്നത് തീവ്രവാദത്തി്‌ന്റെ വളര്‍ച്ചയെ സഹായിക്കുന്നുണ്ട്.

ഇസ്ലാമിക ഭീകരതയെ കുറിച്ചു സംസാരിക്കാനിഷ്ടപ്പെടുന്നില്ല

ഇസ്ലാമിക ഭീകരതയെ കുറിച്ചു സംസാരിക്കാനിഷ്ടപ്പെടുന്നില്ല

താന്‍ ഇസ്ലാമിക ഭീകരതയെ കുറിച്ചുമാത്രമായി സംസാരിക്കാനിഷ്ടപ്പെടുന്നില്ലെന്നും ഓരോ ദിവസവും വാര്‍ത്താമാധ്യമങ്ങളില്‍ നിറയുന്നത് ഭീകരവാര്‍ത്തകളേക്കാള്‍ മറ്റു വാര്‍ത്തകളാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.

ഇറ്റലിയില്‍ തന്നെ നോക്കൂ

ഇറ്റലിയില്‍ തന്നെ നോക്കൂ

ഇറ്റലിയില്‍ കത്തോലിക്കരുടെ ഇടയില്‍ തന്നെയില്ലേ കൊള്ളയും കൊലയും. രാവിലെ പത്രമെടുത്താല്‍ കാണുന്ന വാര്‍ത്ത ഭര്‍ത്താവ് ഭാര്യയെ കൊന്നു ,കാമുകന്‍ കാമുകിയെകൊലപ്പെടുത്തി എന്നൊക്കയാണ് .മാര്‍പ്പാപ്പ പറഞ്ഞു.

യൂറോപ്പിലെ യുവാക്കള്‍ തീവ്രവാദത്തിലേയ്ക്ക്

യൂറോപ്പിലെ യുവാക്കള്‍ തീവ്രവാദത്തിലേയ്ക്ക്

സമീപ കാലത്ത് യൂറോപ്പ്യന്‍ രാജ്യങ്ങളിലെ യുവാക്കള്‍ വന്‍ തോതില്‍ തീവ്രവാദത്തിലകൃഷ്ടരാവുന്നുണ്ട് . മദ്യത്തിലും മയക്കു മരുന്നിലും അഭയം കണ്ടെത്തിയതിനു ശേഷം മതമൗലിക വാദികളുടെ കൈയ്യിലകപ്പെടുകയാണവര്‍.

English summary
Pop Francis says ,I don't think it is right to equate Islam with violence," he yesterday told journalists during his return from a trip to Poland.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X