സൗദി അറേബ്യയും കുവൈത്തും അല്ല; ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഉല്‍പ്പാദിപ്പിക്കുന്നത് ഈ രാജ്യം
ദുബായ്: റോഡിലൂടെ പോകുന്ന മോട്ടോര്‍ സൈക്കിള്‍ മുതല്‍ ആകാശത്തിലൂടെ കുതിക്കുന്ന വിമാനത്തിന് വരെ ഇന്ധനം ആവശ്യമാണ്. ഇന്ധന ഉല്‍പ്പാദനത്തിന് ഒഴിച്ചുകൂടാന്‍ സാധിക്കാത്തതാണ് ക്രൂഡ് ഓയില്‍. ഇവയെ ശുദ്ധീകരിച്ചാണ് പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള ഇന്ധനമാക്കി മാറ്റുന്നത്. 1930കള്‍ മുതല്‍ ക്രൂഡ് ഓയില്‍ ഖനനം നടക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഏത് രാജ്യമാണ് എന്ന് ചോദിച്ചാല്‍ ആദ്യം മനസില്‍ വരിക ഗള്‍ഫിലെ ഏതെങ്കിലും രാജ്യങ്ങളായിരിക്കും. സൗദി അറേബ്യയും കുവൈത്തും യുഎഇയുമെല്ലാം ആണ് എന്ന് കരുതും. എന്നാല്‍ യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ റിപ്പോര്‍ട്ടില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് മറ്റൊരു രാജ്യമാണ്.

അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ദിവസവും 21.9 ദശലക്ഷം ബാരല്‍ ക്രൂഡ് ആണ് അമേരിക്ക ഉല്‍പ്പാദിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യ 11.13 ദശലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കുന്നു. അതായത്, അമേരിക്കയേക്കാള്‍ ഉല്‍പ്പാദനം വളരെ താഴെയാണ് സൗദി അറേബ്യ.
നാലാം സ്ഥാനത്ത് ആര്
മൂന്നാം സ്ഥാനത്ത് റഷ്യയാണ്. 10.75 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യ ഓരോ ദിവസവും ഉല്‍പ്പാദിപ്പിക്കന്നത്. ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് റഷ്യയില്‍ നിന്നും ഇറാഖില്‍ നിന്നും സൗദിയില്‍ നിന്നുമാണ്. പിന്നീടാണ് യുഎഇ, അമേരിക്ക, കുവൈത്ത് എന്നീ രാജ്യങ്ങളെ ഉന്ത്യ ആശ്രയിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന നാലാമത്തെ രാജ്യം കാനഡയാണ്. 5.76 ദശലക്ഷം ബാരല്‍ അവര്‍ ഉല്‍പ്പാദിപ്പിക്കുന്നു.
ക്രൂഡ് ഓയില്‍ ഉല്‍പ്പാദകരില്‍ അധികം ചിത്രത്തില്‍ ഇല്ലാത്ത രാജ്യമാണ് കാനഡ. എന്നാല്‍ അമേരിക്ക വന്‍തോതില്‍ കാനഡയുടെ എണ്ണ വാങ്ങുന്നുണ്ട്. അടുത്തിടെ ഇരുരാജ്യങ്ങളും ഉടക്കിയ വേളയിലും കാനഡയുടെ എണ്ണ വാങ്ങുന്നത് അമേരിക്ക മുടക്കിയിരുന്നില്ല. അമേരിക്ക കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ വിദേശ രാജ്യങ്ങളില്‍ നിന്നും അമേരിക്ക എണ്ണ ഇറക്കുകയും ചെയ്യുന്നു.
കുവൈത്ത് താഴെ
ക്രൂഡ് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചാമത്തെ രാജ്യം ചൈനയാണ്. ഓരോ ദിവസവും 5.26 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് എന്ന് യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറാം സ്ഥാനത്തുള്ള ഇറാഖ് 4.42 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നു. ഏഴാം സ്ഥാനത്ത് ബ്രസീല്‍ ആണ്. 4.41 ബാരലാണ് ബ്രസീലിന്റെ ഉല്‍പ്പാദനം. എട്ടാം സ്ഥാനത്ത് യുഎഇയാണ്. 4.16 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ആണ് യുഎഇ ഓരോ ദിവസവും ഉല്‍പ്പാദിപ്പിക്കുന്നത്.
ഒമ്പതാം സ്ഥാനത്താണ് ഇറാന്‍. 3.99 ദശലക്ഷം ബാരലാണ് ഇറാന്റെ ഉല്‍പ്പാദനം. അമേരിക്കയുടെ ഉപരോധം കാരണം ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ വേണ്ടത്ര എത്തുന്നില്ല. പത്താം സ്ഥാനത്തുള്ള കുവൈത്ത് 2.91 ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നു. അറബ് രാജ്യങ്ങളില്‍ യഥേഷ്ടം എണ്ണയുണ്ടെങ്കിലും പലയിടത്തും ഉല്‍പ്പാദനത്തിന് ചുക്കാന്‍ പിടിക്കുന്നത് വന്‍ശക്തി രാജ്യങ്ങളാണ്. ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും സ്ഥിതി ഇതുതന്നെ.












Click it and Unblock the Notifications