Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ ഒന്നാമൂഴത്തില്‍; ഇന്ന് ഇന്ത്യ!! ട്രംപ് ടവര്‍ വരുന്നു ആറെണ്ണം കൂടി, യുഎസ് പിന്നിലാകും

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹം സ്വീകരിക്കാന്‍ പോകുന്ന വിദേശ നയമാണ് ഏറെ ചര്‍ച്ചയാകുന്ന വിഷയങ്ങളിലൊന്ന്. ഇന്ത്യയുമായി അടുപ്പം നിലനിര്‍ത്താന്‍ ട്രംപ് ശ്രമിക്കുമെന്നാണ് സൂചനകള്‍. അധികാരമേറ്റ ശേഷം ആദ്യം സന്ദര്‍ശിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2017ല്‍ ട്രംപ് ആദ്യമായി അമേരിക്കയുടെ പ്രസിഡന്റായ വേളയില്‍ വിദേശയാത്രയ്ക്ക് തിരഞ്ഞെടുത്തത് സൗദി അറേബ്യ ആയിരുന്നു. ജിസിസി രാജ്യങ്ങളുമായി കോടികളുടെ കരാറുകള്‍ ഒപ്പുവയ്ക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ഇത്തവണ ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ ഇന്ത്യയ്ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുമെന്ന സൂചനയാണ് വരുന്നത്. ഇന്ത്യയില്‍ ട്രംപ് ടവറുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തുമെന്നും പറയപ്പെടുന്നു.

trump tower in india

നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൂടുതല്‍ ട്രംപ് ടവര്‍ നിര്‍മിച്ചിരിക്കുന്ന രാജ്യം ഇന്ത്യയാണ്. നാല് ട്രംപ് ടവറുകളാണ് ഇന്ത്യയിലുള്ളത്. മുംബൈ, പൂനെ, ഗുഡ്ഗാവ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഈ കൂറ്റന്‍ ടവറുകള്‍. ഇനി ആറ് ടവറുകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നാണ് വിവരം. നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, പൂനെ, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് ഇവ വരാന്‍ പോകുന്നത്.

ആറ് വര്‍ഷത്തിനകം ആറ് ട്രംപ് ടവറുകള്‍ ലക്ഷ്യമിടുന്നുവെന്ന വിവരം ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. ഇവ നിലവില്‍ വന്നാല്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ ട്രംപ് ടവറുള്ള രാജ്യം ഇന്ത്യയായി മാറും. നിലവിലുള്ള നാല് ട്രംപ് ടവറുകള്‍ 35 ലക്ഷം ചതുരശ്ര അടിയിലാണ്. 800 ആഡംബര താമസ സൗകര്യങ്ങള്‍ ഈ ടവറുകളിലുണ്ട്. ആറ് കോടിക്കും 25 കോടിക്കുമിടയിലാണ് ഇവയുടെ വില. മൊത്തം വില്‍പ്പന മൂല്യം 7500 കോടിയാണത്രെ.

പുതിയ ആറ് ടവറുകള്‍ കൂടി വരുമ്പോള്‍ ട്രംപ് ടവറുകളുടെ മൊത്തം സൗകര്യം 80 ലക്ഷം ചതുരശ്ര അടിയായി ഉയരും. വില്‍പ്പന മൂല്യം 15000 കോടി രൂപയായി ഉയരുകയും ചെയ്യും. ഇന്ത്യ അധികം വൈകാതെ ജപ്പാനെ പിന്നിലാക്കി ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നാണ് വിലയിരുത്തല്‍. ഈ ഘട്ടത്തില്‍ ഇന്ത്യയില്‍ ബിസിനസ് ശൃംഖല കൂടി വിപുലീകരിക്കാന്‍ ട്രംപിന് പദ്ധതിയുണ്ടെന്നാണ് കരുതുന്നത്.

ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഒട്ടേറെ പ്രമുഖര്‍ക്കാണ് ക്ഷണമുള്ളത്. ഇന്ത്യക്കാരനായ കല്‍പ്പേഷ് മേത്തയും ഇതില്‍പ്പെടും. ഇന്ത്യയില്‍ ട്രംപ് ടവര്‍ നിര്‍മിക്കുന്നതില്‍ മുന്നിലുള്ള ത്രിബേക്ക ഡവലപ്പേഴ്‌സിന്റെ സ്ഥാപകനാണ് മേത്ത. ഡൊണാള്‍ഡ് ട്രംപിനൊപ്പം നില്‍ക്കുന്ന ചിത്രം മേത്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി കൂടിയാണ് ത്രിബേക്ക ഡവലപ്പേഴ്‌സ്.

ട്രംപുമായി 13 വര്‍ഷത്തെ പരിചയമുണ്ട് കല്‍പേഷ് മേത്തയ്ക്ക്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോള്‍ഡിങ് കമ്പനിയായ ട്രംപ് ഓര്‍ഗനൈസേഷനുമായി ഏറെ കാലമായി മേത്ത സഹകരിക്കുന്നുണ്ട്. ഈ ബന്ധമാണ് ട്രംപ് ടവര്‍ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് ത്രിബേക്ക ഡവലപ്പേഴ്‌സിന് ലഭിക്കാന്‍ കാരണം. ട്രംപ് ജൂനിയറുമായും മേത്തയ്ക്ക് അടുത്ത ബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+