ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല; ഞരമ്പ് മുറിച്ച് ക്രിക്കറ്റ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇസ്ലാമാബാദ്: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനംനൊന്ത് ക്വാസിംബാദ് സ്വദേശിയായ യുവ ക്രിക്കറ്റര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആഭ്യന്തര ക്രിക്കറ്റ് താരവും ഫാസ്റ്റ് ബൗളറുമായ ഷുഐബാണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടര്‍ന്ന് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം.
കൈഞരമ്പ് മുറിച്ച നിലയില്‍ വീട്ടിലെ ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ ഷുഐബിനെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എ്ത്തിക്കുികയായിരുന്നു. ഇദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണ്.

ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് കോച്ച് തിരഞ്ഞെടുക്കാത്തതിനെ തുടര്‍ന്ന് ഷുഐബ് വിഷമത്തില്‍ ആയിരുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചു.
പുറത്തേക്ക് ഇറങ്ങാതെ മുറിയില്‍ തന്നെ കഴിയുകയായിരുന്നു ഷുഐബ്. ഇതിന് പിന്നാലെയാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ഇയാള്‍ ശ്രമിച്ചത്.
കൈത്തണ്ട മുറിഞ്ഞ് ബോധരഹിതനായ നിലയില്‍ മുറിയിലെ കുളിമുറിയില്‍ ഞങ്ങള്‍ അവനെ കണ്ടെത്തി, ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു, അവന്‍ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്,'' കുടുംബാംഗം പറഞ്ഞു.നേരത്തെ 2018 ഫെബ്രുവരിയില്‍ അണ്ടര്‍ 19 ടീമില്‍ സ്ഥാനം നഷ്ടമായതിനെ തുടര്‍ന്ന് കറാച്ചി സ്വദേശിയായ മുഹമ്മദ് സര്യാബ് തൂങ്ങിമരിച്ചിരുന്നു.












Click it and Unblock the Notifications