Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനും യുഎഇയും ഇല്ല; ആ അഞ്ചുപേര്‍ എത്തുക ഖത്തറില്‍... ലോകം ഉറ്റുനോക്കുന്ന കൈമാറ്റം

ദോഹ: ആഗോള തലത്തില്‍ രൂപപ്പെട്ട പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ മുന്നിലിറങ്ങുന്ന രാജ്യമാണ് ഖത്തര്‍. അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനിക പിന്‍മാറ്റം മുതല്‍ യുഎസ്-ഇറാന്‍ സഹകരണവും ഇപ്പോള്‍ അള്‍ജീരിയ-മൊറോക്കോ തര്‍ക്കത്തില്‍ വരെ പരിഹാരത്തിന് ഖത്തര്‍ ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് വ്യത്യസ്തമായ ഒരു ചര്‍ച്ച ദോഹയില്‍ നടന്നതും പരിഹാരമായതും.

ഇറാനില്‍ തടവിലാക്കപ്പെട്ട അഞ്ച് അമേരിക്കന്‍ പൗരന്മാരുടെ മോചനത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നത്. സമാനമായ രീതിയില്‍ തടവുകാരുടെ മോചന വിഷയം വരുമ്പോള്‍ നേരത്തെ ഒമാനും യുഎഇയും സ്വിറ്റ്‌സര്‍ലാന്റും ആയിരുന്നു ഇടപെട്ടിട്ടുള്ളതെങ്കില്‍ ഇത്തവണ ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍. വൈകാതെ കൈമാറ്റം നടക്കും. തടവുകാരെ ഇറാന്‍ ഖത്തറിലെത്തിക്കും.

qatar

നിലവില്‍ ഇറാനുള്ള അഞ്ച് അമേരിക്കന്‍ തടവുകാരെ ഇപ്പോള്‍ ജയിലില്‍ നിന്ന് ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത മാസം കൈമാറ്റം നടക്കുന്നത് വരെ ഇവര്‍ വീട്ടുതടങ്കല്‍ പോലുള്ള സാഹചര്യത്തില്‍ കഴിയേണ്ടി വരും. ഏറ്റവും അടുത്ത ബന്ധുക്കളെ കാണാനും ഫോണില്‍ ബന്ധപ്പെടാനും ഇവര്‍ക്ക് സാധിക്കും. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലാണ് നല്‍കിയിരിക്കുന്നത്.

തടവുകാരെ വിട്ടുകിട്ടണം എന്നത് അമേരിക്കയുടെ ആവശ്യമായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഇറാന് അമേരിക്കയുടെ പല നീക്കങ്ങളും വെല്ലുവിളിയാണ്. തങ്ങളുടെ തടഞ്ഞുവച്ച പണം തിരിച്ചു നല്‍കണം എന്നാണ് ഇറാന്‍ മുന്നോട്ടുവച്ച ഉപാധി. എന്നാല്‍ ഇറാന്റെ കൈവശം കൂടുതല്‍ പണം വരുന്നതിനെ അമേരിക്ക ഭയപ്പെട്ടു. ഇക്കാര്യത്തിലാണ് ഖത്തറിന്റെ ഇടപെടലിലൂടെ ചര്‍ച്ച ചെയ്തതും കരാറുണ്ടാക്കിയതും.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇറാനും അമേരിക്കയും തമ്മില്‍ തടവുകാരുടെ കൈമാറ്റ കരാര്‍ ഒപ്പുവച്ചത്. അഞ്ച് തടവുകാരെയാണ് ഇറാന്‍ കൈമാറുക. പകരം നേരത്തെ തടഞ്ഞുവച്ച 600 കോടി ഡോളര്‍ ഇറാന് അമേരിക്ക വിട്ടുകൊടുക്കും. ഇറാന്റെ എണ്ണ വരുമാനമാണിത്. ഈ പണം ദക്ഷിണ കൊറിയയുടെ കൈവശമായിരുന്നു. ആണവ പദ്ധതിയുടെ പേരില്‍ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ തടഞ്ഞുവച്ചതാണ്.

ദക്ഷിണ കൊറിയ കൈമാറുന്ന പണം ആദ്യം യൂറോ ആക്കി മാറ്റും. ശേഷം ഖത്തറിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുക. ഖത്തറില്‍ നിന്ന് ഇറാന്‍ ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കും. ഈ പണം ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് അമേരിക്ക വച്ച ഉപാധി. ഇക്കാര്യം ഇറാന്‍ അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഇറാനും അമേരിക്കയും തമ്മില്‍ ആണവ കരാര്‍ ചര്‍ച്ച നടന്നിരുന്നു. ഇടക്കാല കരാര്‍ ഒപ്പുവയ്ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ തടവുകാരുടെ കൈമാറ്റ വിഷയത്തില്‍ കരാറുണ്ടാക്കിയാല്‍ മാത്രമേ ആണവ കരാര്‍ ചര്‍ച്ച മുന്നോട്ട് പോകൂ എന്ന് അമേരിക്ക വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കൂടിയാണ് ഖത്തര്‍ ഇടപെട്ടതും കരാറുണ്ടാക്കിയതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+