കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലോഗറെ കൊന്നത് ജമാഅത്തെ ഇസ്ലാമി?

  • By Aswathi
Google Oneindia Malayalam News

ധാക്ക: അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരില്‍ അമേരിക്കന്‍ ബ്ലോഗ് എഴുത്തുകാരന്‍ അവിജിത്ത് റോയിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ലോക വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. അന്‍സാര്‍ ബംഗ്ല 7 എന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റടുത്തിട്ടുണ്ട്. എന്താണ് അന്‍സാര്‍ ബംഗ്ല 7, അവര്‍ ആരാണ്?

ജമാഅത്തെ ഐ ഇസ്ലാമിക്കിന്റെ പുതിയ മുഖം, അല്ലെങ്കില്‍ മറ്റൊരു പേരാണ് അന്‍സാര്‍ ബംഗ്ല 7 എന്നാണ് പുതിയ കണ്ടെത്തല്‍. ഈ പുതിയ പേരിലാണ് ജമഅത്തെ ഇപ്പോള്‍ തങ്ങളുടെ ഓപ്പറേഷന്‍ നടത്തുന്നതെന്നാണ് ബംഗ്ലാദേശ്, ഇന്ത്യ ഇന്റലിജന്‍സ് ബ്യൂറോ പറയുന്നത്. ബാംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ശക്തമായ പിന്തുണയും സംഘടനയ്ക്ക് ഉണ്ടെന്ന് കേള്‍ക്കുന്നു.

avijith-killed

ഒരു തീവ്രവാദസംഘടനയെന്ന പേര് ഇപ്പോള്‍ ജമഅത്തിന് വേണ്ടതുണ്ട്. അതിന്റെ ഭാഗമാണ് അന്‍സാര്‍ ബംഗ്ല 7 എന്ന സംഘടനയിലൂടെ നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടല്‍. സംഘടനയ്ക്ക് സൈനിക സഹായവും സാമ്പത്തിക സഹായവും മറ്റ് തീവ്രവാദ സംഘടനയെ എന്ന പോലെ ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ ഓരോ ഓപ്പറേഷനും വ്യത്യസ്ത പേരുകളില്‍ നിന്നാണ് ഇവ വരുന്നത് എന്നതുകൊണ്ട് അന്വേഷണ സംഘം കുഴപ്പത്തിലാകുകയാണ്.

അതേ സമയം അവിജിത്ത് റോയിയെ കൊന്നതിന് പിന്നില്‍ അല്‍ഖ്വയ്ദ ബന്ധമുണ്ടെന്നും കേള്‍ക്കുന്നു. അല്‍ഖ്വയിദയുടെ പാദ പിന്തുടര്‍ന്നുകൊണ്ടാണ് ജമഅത്തെ സഞ്ചരിയ്ക്കുന്നതെന്ന പറച്ചിലുണ്ട്. അല്‍ഖ്വയ്ദ അയാലും ഐസിസ് ആയാലും ഇപ്പോള്‍ ജമാഅത്തെ ആയാലും ഇസ്ലാം മതം പ്രചരിപ്പിയ്ക്കുക എന്നതാണ് ലക്ഷ്യം. റോയിയെ കൊന്നതിലൂടെ ഉദ്ദേശിച്ചതും ഇത്രമാത്രം.

അല്‍ഖ്വയ്ദയും ജമഅത്തെയും ഐസിസിന്റെ വഴിയെ സഞ്ചരിക്കുകയാണ്. അതിന് വേണ്ടിയുള്ള ചെറിയ ചെറിയ ഗ്രൂപ്പുകളാണ് അന്‍സാര്‍ ബംഗ്ല 7 ഉള്‍പ്പടെയുള്ളവ. ഇതിന്റെ ചിറകുകള്‍ ഇന്ത്യയിലേക്കും പറക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സീസ് പറയുന്നത്. പതിനാറാം നൂറ്റാണ്ടിലെ ശിരിയത്ത് നിയമം ഇന്ത്യയില്‍ നടപ്പാക്കാനാണത്രെ ഇവരുടെ ഉദ്ദ്യേശം.

English summary
Last week in a shocking incident, noted blogger and atheist Avijit Roy was killed by a group of radicals. A Twitter message posted on the handle of a group calling itself Ansar Bangla-7 read, "target down."As the world pays homage to the deceased blogger, the Ansar Bangla has already announced that it would target more such persons. But who are the Ansar Bangla-7. Are they a new outfit?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X