കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടുഭീകരന്‍, പക്ഷേ മനുഷ്യത്വമുണ്ട്, സഹായത്തിനിറങ്ങി എല്‍ചാപ്പോയുടെ മകള്‍, ലക്ഷ്യമിടുന്നത്!!

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: കൊടുഭീകരനാണ്. ആരെയും കൊല്ലാനും മടിയില്ലാത്തയാളാണ്. പക്ഷേ മനുഷ്യത്വം വറ്റിയിട്ടില്ല. കേട്ടിട്ട് പേടിക്കണ്ട. ആള് മെക്‌സിക്കോയിലെ മയക്കുമരുന്ന് മാഫിയ തലവന്‍ എല്‍ചാപ്പോ ഗുസ്മാനാണ്. കൊറോണ കാലത്ത് എല്‍ചാപ്പോയ്‌ക്കെന്ത് പ്രസക്തിയെന്നായിരിക്കും. പക്ഷേ എന്താണ് തന്റെ കരുത്തെന്ന് അദ്ദേഹം ശരിക്കും തെളിയിച്ചിരിക്കുകയാണ്. എല്‍ചാപ്പോ സഹായത്തിന് ആരുമില്ലാത്തവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചിരിക്കുകയാണ്. ഒരു കുടുംബത്തിന് വേണ്ട എല്ലാ സാധനങ്ങളും അടങ്ങിയ പാക്കേജ് എല്‍ചാപ്പോയുടെ മകളാണ് വിതരണംചെയ്യുന്നത്. മെക്‌സിക്കോയില്‍ സാമ്പത്തിക പ്രതിസന്ധി അടക്കം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ പട്ടിണിയുടെ വക്കിലാണ്.

1

മെക്‌സിക്കോയില്‍ കോവിഡ് വ്യാപനം ശക്തമായിരിക്കുകയാണ്. എല്‍ചാപ്പോയുടെ മകള്‍ അലക്‌സാന്‍ഡ്രിയ ഗുസ്മാന്‍ എല്‍ചാപ്പോ 701 എന്ന കമ്പനി നടത്തുന്നുണ്ട്. ഈ കമ്പനിയാണ് കെയര്‍ ബോക്‌സുകള്‍ എല്ലാവരിലേക്കും എത്തിക്കുന്നത്. ഭക്ഷണം, മാസ്‌കുകള്‍, സോപ്പുകള്‍ എന്നിവയാണ് ഇതിലുള്ളത്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം എല്‍ചാപ്പോയുടെ ചിത്രം ഈ ബോക്‌സില്‍ പതിച്ചിട്ടുണ്ട്. താനാണ് ഈ ഉപകാരം ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് അറിയിക്കാനുള്ള അദ്ദേഹത്തിന്റെ മാര്‍ഗം കൂടിയാണിത്. വസ്ത്രങ്ങളും മദ്യവും വില്‍ക്കുന്ന കമ്പനിയാണ് അലക്‌സാന്‍ഡ്രോ നടത്തുന്നത്. 701 എന്ന പദം 2009ലെ ഫോബ്‌സ് റിപ്പോര്‍ട്ടില്‍ നിന്ന് വന്നതാണ്. ലോകത്തെ ഏറ്റവും സമ്പന്നനായ 701ാമത്തെ വ്യക്തിയാണ് എല്‍ചാപ്പോ എന്ന് സൂചിപ്പിക്കുന്നതാണിത്.

നേരത്തെ ഐക്യരാഷ്ട്ര സഭയടക്കം ഇത്തരം മയക്കുമരുന്ന് മാഫിയകള്‍ അവസരം മുതലെടുക്കാന്‍ രംഗത്തിറങ്ങുന്നതായി സൂചിപ്പിച്ചിരുന്നു. സമൂഹത്തില്‍ ഇവരോടുള്ള അനുകമ്പ വളര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്നും സൂചിപ്പിച്ചിരുന്നു. മെക്‌സിക്കോയില്‍ ഏറ്റവും ഭീകരനായ മയക്കുമരുന്ന സംഘ തലവനായിട്ടാണ് എല്‍ചാപ്പോയെ വിശേഷിപ്പിക്കുന്നത്. ഈ സമയത്ത് ജനങ്ങള്‍ക്കിടയില്‍ ഇമേജ് വര്‍ധിപ്പിക്കാനുള്ള നീക്കമായും അദ്ദേഹം ഇതിനെ കാണുന്നുണ്ട്. എല്‍ചാപ്പോ 701 നിവരധി വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. മെക്‌സിക്കോയില്‍ സിനലോവ കാര്‍ട്ടലിന്റെ തലവനായിരുന്നു എല്‍ചാപ്പോ. അദ്ദേഹം അറസ്റ്റിലാവുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും ശക്തവും സമ്പത്തുള്ളതുമായ മാഫിയയായിരുന്നു സിനലോവ.

മെക്‌സിക്കോയിലെ ഏറ്റവും ദരിദ്രരും പ്രായമായവരെയുമാണ് എല്‍ചാപ്പോ കമ്പനി ലക്ഷ്യമിടുന്നത്. ഇവര്‍ക്കാണ് പരമാവധി സഹായം നല്‍കുന്നത്. നേരത്തെ ജയിലിന് പുറത്തായിരുന്നപ്പോള്‍ നിരവധി പേര്‍ക്ക് സ്വന്തം ജന്‍മദേശത്ത് സഹായങ്ങള്‍ നല്‍കിയിരുന്നു എല്‍ചാപ്പോ. 2016ലാണ് എല്‍ചാപ്പോ മെക്‌സിക്കോയില്‍ അറസ്റ്റിലാവുന്നത്. ജയില്‍ ചാട്ടത്തിന് പേരുകേട്ട അധോലോക നേതാവായിരുന്നു അദ്ദേഹം. 2001ല്‍ അറസ്റ്റിലായപ്പോഴാണ് ആദ്യമായി ജയില്‍ ചാടിയത്. 2015ല്‍ വീണ്ടും അറസ്റ്റിലായപ്പോഴും ജയില്‍ ചാടി. ചെറിയൊരു തുരങ്കത്തിലൂടെയാണ് അന്ന് എല്‍ചാപ്പോ രക്ഷപ്പെട്ടത്. ഇത് അമ്പരിപ്പിച്ച ജയില്‍ ചാട്ടമായിരുന്നു. സുരക്ഷാ ക്യാമറകള്‍ക്ക് ഈ ഭാഗത്ത് പതിയില്ലെന്ന് മനസ്സിലാക്കിയായിരുന്നു രക്ഷപ്പെടല്‍. നിലവില്‍ മെക്‌സിക്കോ ഇയാളെ അമേരിക്കയ്ക്ക് കൈമാറി. ജീവപര്യന്തമാണ് തടവ്ശിക്ഷ.

English summary
notorius drug lord el chapo's daughter helping elders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X