കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലച്ചോറിനെ തകര്‍ക്കും മന്യഷ്യനെ 'പ്രേതമാക്കും'; ലോകത്തെ നടുക്കി ബ്രിട്ടണില്‍ വീണ്ടും രാസായുധ അക്രമം

  • By Desk
Google Oneindia Malayalam News

മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടനെ നടുക്കി വീണ്ടും രാസായുധ ആക്രമം. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇതിന് മുമ്പ് ബ്രിട്ടണില്‍ രാസായുധ അക്രമം ഉണ്ടായത്. കൂറ് മാറിയ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്‌ക്രിപാലിനും മകല്‍ യൂലിയക്കും നേരേയായിരുന്നു അന്ന് രാസായുധ അക്രമം ഉണ്ടായത്.

കൂറ് മാറിയ ചാരനും മകള്‍ക്കും നേരേയുള്ള ആക്രമത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. മെയിലെ രാസായുധ ആക്രമത്തിന്റെ ഭീതി മാറുമുമ്പാണ് ബ്രിട്ടണെ നടുക്കിക്കൊണ്ട് വീണ്ടും രാസയുധ ആക്രമണ ഭീതി ഉയരുന്നത്.

റഷ്യന്‍ചാരന്‍

റഷ്യന്‍ചാരന്‍

റഷ്യന്‍ചാരന്‍ സെര്‍ജി സ്‌ക്രീപലിനും മകള്‍ യൂലിയയും രാസായുധ ആക്രമത്തിന് ഇരയാ സോള്‍സ്ബ്രയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലേയുള്ള അമെസ്പ്രിയിലാണു പുതുതായി രാസായുധ ആക്രമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷ്യന്‍ ചാരന് നേര ഉപയോഗിച്ച നെര്‍വ് ഏജന്റായ നെവിചോക്ക് എന്ന രാസവസ്തു തന്നെയാണ് ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്.

രാസായുധം

രാസായുധം

അമെസ്ബ്രിയിലെ ചാര്‍ലി റോവ്‌ലി-ഡോണ്‍ സ്റ്റര്‍ജെസ് ദമ്പതികള്‍ക്കു നേരെയാണ് അക്രമണം ഉണ്ടയിരിക്കുന്നത്. രാസായുധ അക്രമണത്തില്‍പ്പെട്ട ദമ്പതികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും ഇതുവരെ ബോധം വന്നിട്ടില്ല. ഇവരില്‍ എങ്ങനെയാണ് രാസായുധം പ്രയോഗിച്ചത് എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ബ്രിട്ടീഷ് പോലീസ്.

ഡോക്ടര്‍മാര്‍

ഡോക്ടര്‍മാര്‍

ശനിയാഴ്ച്ചയാണ് ഇരുവരേയും വീട്ടില്‍ ബോധരഹിതരായി കണ്ടെത്തിയത്. കാലപ്പഴക്കം ചെയ്ന്ന കൊക്കെയ്‌നോ ഹെറോയിനോ ഉപയോഗിച്ചതാകും ബോധം കെടാന്‍ കാരണം എന്നായിരുന്നു ഡോക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ ദമ്പതികളുടെ ബന്ധു നല്‍കിയ വിവരമാണ് ആരോഗ്യസംഘത്തെ രാസായുധ ആക്രമം എന്ന സാധ്യതയിലേക്ക് കൊണ്ടെത്തിച്ചത്.

അപരിചതമായ ശബ്ദം

അപരിചതമായ ശബ്ദം

ബന്ധുവാണ് ഇരുവരും കുഴഞ്ഞുവീണതിനെക്കുറിച്ചും ആസാധാരണമായ പെരുമാറ്റത്തെക്കുറിച്ചും പോലീസിന് വിവരം നല്‍കിയത്. ചാര്‍ലി അബോധാവസ്ഥയില്‍ ചെന്ന് ചുമരില്‍ തലയിടിക്കാനും അപരിചതമായ ശബ്ദം ഉണ്ടാക്കിയെന്നും ബന്ധുവായ ഹോബ്‌സണ്‍ പോലീസിനോട് പറഞ്ഞു.

നൊവിചോക്കിന്റെ സാന്നിധ്യം

നൊവിചോക്കിന്റെ സാന്നിധ്യം

പിന്നീട് മിലിട്ടറി റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയില്‍ നൊവിചോക്കിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ഇരുവരുടേയും ശരീരത്തില്‍ എങ്ങനെ രാസായുധം പ്രവേശിച്ചു എന്ന്ത് എങ്ങനെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്് പോലീസ്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന ഒരു വസ്തുക്കളും എടുക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ശീതയുദ്ധം

ശീതയുദ്ധം

ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത രാസായുധമായിരുന്നു നെര്‍വ് ഏജന്റായ 'നൊവിചോക്ക്' . ശരീരത്തിലെ കടക്കുന്ന രാസവസ്തു മസ്തിഷകത്തിലെ നാഢീവൂഹ്യത്തെയാണ് തകര്‍ക്കുക.

വിചിത്ര സ്വഭാവം

വിചിത്ര സ്വഭാവം

ശരീരത്തിലെ പേശികളുടേയും അവയവങ്ങളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്ന എന്‍സൈമുകളെ തടയുന്നതോടെ അവ സങ്കോചിക്കുകയും ചെയ്യുന്നു. ശേഷം രോഗബാധയേറ്റ ആള്‍ വിചിത്ര സ്വഭാവം ഉള്ളവരെപ്പോലെ പെരുമാറുകയും ചെയ്യും. മനുഷ്യനെ പ്രേതങ്ങളെപ്പോലെയാക്കുന്നവയെന്നായാണ് ഇത്തരം നെര്‍വ് ഏജന്റുകള്‍ ലോകത്ത് അറിയപ്പെടുന്ന്ത്.

നിറമോ മണമോ ഇല്ല

നിറമോ മണമോ ഇല്ല

നിറമോ മണമോ ഇല്ലാത്ത ഇത് സാധാരണ വാതകരൂപത്തിലാണ് എതിരാളികളില്‍ പ്രയോഗിക്കുന്നത്. നിറമോ മണമോ ഇല്ലാതെ തന്നെ ഇത് ദ്രാവകരൂപത്തിലും ഇത് ഉപയോഗിക്കപ്പെടുന്നു. ത്വക്കിലൂടെയും ശ്വസനേന്ദ്രിയത്തിലൂടെയോ എളുപ്പം അകത്തു ചെല്ലുന്നതും മാരക ഫലങ്ങളുണ്ടാക്കുന്നതുമാണ് ഇത്തരം നെര്‍വ് ഏജന്റുകള്‍.

സോള്‍സ്ബ്രിയയില്‍

സോള്‍സ്ബ്രിയയില്‍

സോള്‍സ്ബ്രിയയില്‍ ഉണ്ടായ രാസായുധഅക്രമണം അതീവ ഗുരുതരമായിട്ടാണ് ബ്രീട്ടീഷ് സര്‍ക്കാര്‍ കണ്ടത്. സംഭവത്തില്‍ ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് റഷ്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാസായുധ അക്രമണം മേഖലയിലെ ടൂറിസത്തേയും കച്ചവടത്തേയും ബാധിച്ചിരുന്നു.

അന്വേഷണം

അന്വേഷണം

ദമ്പതികള്‍ക്ക് നേരയുണ്ടായ അക്രമത്തില്‍ യുകെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു. നെര്‍വ് ഏജന്റിന്റെ സാന്നിധ്യം മേഖലയില്‍ ഇനിയും ഉണ്ടോയെന്ന് പരിശോധിച്ചു വരുന്നുണ്ട്. പൊതുജനം ഭയക്കേണ്ടതില്ലെന്നും ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ശക്തമായ സുരക്ഷ

ശക്തമായ സുരക്ഷ

അമെസ്ബ്രിയിലെ ഒരു പാര്‍ക്കും ഫാര്‍മസിയും ബാപ്റ്റിസ്റ്റ് ചര്‍ച്ച് കമ്യൂണിറ്റി സെന്ററും സോള്‍സ്ബ്രിയിലെ വീടും പൊതുജനം പ്രവേശിക്കാന്‍ അനുവധിക്കാത്ത വിധം പൂര്‍ണ്ണമായും പോലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍. ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

English summary
novichok chemical weapon attack briton
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X