കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം മെയ് 1 മുതല്‍ പ്രവര്‍ത്തനം തുടങ്ങും

  • By Desk
Google Oneindia Malayalam News

റിയാദ്: ജിദ്ദയില്‍ പണി പുരോഗമിക്കുന്ന പുതിയ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം മെയ് ഒന്നിന് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി. വിമാനത്താവള നിര്‍മ്മാണ പദ്ധതിയുടെ അവസാന ഘട്ട പുരോഗതി മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ വിലയിരുത്തി.

കുഴപ്പക്കാരെ കണ്ടെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ ഇനി റോബോട്ടും
സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഹകീം അല്‍ തമീമിയടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വിശകലന യോഗത്തില്‍ തായിഫ്, ഖുന്‍ഫുദ എന്നിവിയങ്ങളില്‍ പുതുതായി നിര്‍മിക്കുന്ന വിമാനത്താവളങ്ങളുടെ നിര്‍മാണ പുരോഗതിയും ചര്‍ച്ച ചെയ്തു. ജിദ്ദ വിമാനത്താവളം മുന്‍ നിശ്ചയിച്ച പ്രകാരം മെയ് മാസം തന്നെ പ്രവര്‍ത്തന സജ്ജമാവുമെന്ന് തമീമി അമീറിന് ഉറപ്പുനല്‍കി. നേരത്തേ തയ്യാറാക്കിയ സമയക്രമം അനുസരിച്ചാണ് പ്രവൃത്തികള്‍ മുന്നോട്ടുപോവുന്നത്.

 airport

വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതലകള്‍ പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. യാത്രക്കാര്‍ക്കായുള്ള ലോഞ്ചുകളടങ്ങിയ കെട്ടിട സമുച്ചയം, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍, എയര്‍പോര്‍ട്ടിനെ മക്ക, മദീന തുടങ്ങിയ നഗരികളുമായി ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷന്‍ എന്നിവയുടെ പ്രവൃത്തി പുരോഗതിയും യോഗത്തില്‍ വിലയിരുത്തി.

കഴിഞ്ഞ സപ്തംബറില്‍ പ്രവൃത്തികള്‍ ആരംഭിച്ച തായിഫ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം 2020ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. തായിഫിനു വടക്കുകിഴക്ക് 40 കിലോമീറ്ററും മക്കയില്‍ നിന്ന് 117 കിലോമീറ്ററും അകലെ 48 ദശലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് തായിഫ് വിമാനത്താവളം ഉയരുന്നത്. ഇവിടെ പ്രതിവര്‍ഷം 60 ലക്ഷം യാത്രക്കാര്‍ക്കു പുറമെ, 15 ലക്ഷം ഹജ്ജ്, ഉംറ തീര്‍ഥാടകരെയും സ്വീകരിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. 24 ദശലക്ഷം ചതുരശ്ര മീറ്ററില്‍ നിര്‍മിക്കാനിരിക്കുന്ന ഖുന്‍ഫുദ വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ രണ്ട് മാസത്തിനകം കരാര്‍ നല്‍കാനാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

മേഘാലയയിലും നാഗാലാൻഡിലും പോളിങ് തുടങ്ങി... വിജയപ്രതീക്ഷയിൽ ബിജെപി, പിടിച്ചുനിൽക്കാൻ കോൺഗ്രസ്!മേഘാലയയിലും നാഗാലാൻഡിലും പോളിങ് തുടങ്ങി... വിജയപ്രതീക്ഷയിൽ ബിജെപി, പിടിച്ചുനിൽക്കാൻ കോൺഗ്രസ്!

നാഗാലാൻഡിലും മേഘാലയിലും ഭരണം പിടിക്കാൻ ഉന്നമിട്ട് ബിജെപി.. വെല്ലുവിളിയായി ചെറു പാർട്ടികൾനാഗാലാൻഡിലും മേഘാലയിലും ഭരണം പിടിക്കാൻ ഉന്നമിട്ട് ബിജെപി.. വെല്ലുവിളിയായി ചെറു പാർട്ടികൾ

English summary
The new King Abdulaziz International Airport in Jeddah will have a soft opening in May, the General Authority of Civil Aviation (GACA) has confirmed to Makkah Emir Prince Khaled Al-Faisal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X