ഇനി ആണ്‍കുട്ടികള്‍ക്കും സ്‌കൂളില്‍ പാവാട ധരിച്ചെത്താം
ലണ്ടന്‍:ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ പോലെ പാവാടയും ഷര്‍ട്ടും ധരിച്ച് സ്‌കൂളിലെത്തിയാല്‍ എങ്ങനെയിരിക്കും .ലണ്ടനിലെ 80 ഓളം സ്‌കൂളുകളിലാണ് ലിംഗസമത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി യൂണിഫോം രീതികളില്‍ മാറ്റം വരുത്തിയത്. ഭിന്നലിംഗക്കാരായ കുട്ടികള്‍ക്ക് പരിഗണനകൊടുക്കുന്നതിന്റെ ഭാഗം കൂടിയാണിത്. പുതിയ നിയമ പ്രകാരം കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ക്ലാസിലെത്താം.
ആണ്‍കുട്ടികള്‍ക്ക് വേണമെങ്കില്‍ പാവാടയും പെണ്‍കുട്ടികള്‍ക്ക് പാന്റും ധരിക്കാം. യൂണിഫോം നിയമത്തില്‍ മാറ്റം വരുത്തിയതിനെതിരെ ചില ക്രിസ്ത്യന്‍ സംഘടനകള്‍ സ്‌കൂളുകള്‍ക്ക് താക്കീത് നല്കിയിട്ടുണ്ട്. യൂണിഫോം പോളിസിയില്‍ മാറ്റം വരുത്തിയത് സ്വവര്‍ഗാനുരാഗികളുടെയും ഉഭയലിംഗക്കാരുടെയും ഭിന്നലിംഗക്കാരുടെയും ഇടയില്‍ വിവേചനം സൃഷ്ടിക്കുമെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.

ബിര്‍ഹിംഗാമിലെ അലെന്‍സ് ക്രോഫ്ട് സ്‌കൂളാണ് യൂണിഫോം നിയമത്തില്‍ ആദ്യ ഭേദഗതി വരുത്താന്‍ പോകുന്നത്. പുതിയ നിയമ പ്രകാരം ആണ്‍കുട്ടികള്‍ക്ക് കറുപ്പോ ചാരനിറമോ ഉള്ള പാവാടയും പെണ്‍കുട്ടികള്‍ക്ക് കറുപ്പോ ചാരനിറമോ ഉള്ള പാന്റും ധരിക്കാം.












Click it and Unblock the Notifications