കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു!! സ്വകാര്യ മെസേജുകള്‍ ഓണ്‍ലൈനില്‍!

  • By Desk
Google Oneindia Malayalam News

കാലിഫോര്‍ണിയ: കോടിക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. 81,00 0 അക്കൗണ്ടുകളില്‍ നിന്നുള്ള മെസേജുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട്. ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്. ഉക്രൈന്‍, റഷ്യ, ബ്രിട്ടന്‍, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരമാണ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതെന്നാണ് ബിബിസി റിപ്പോര്‍ട്ട്. ഓരോ അക്കൗണ്ട് 10 സെന്റുകള്‍ വീതം ഈടാക്കി ഹാക്കര്‍മാര്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

പേരില്ലാത്ത ബ്രൗസറില്‍ നിന്ന് മെസേജുകള്‍ വായിക്കാന്‍ കഴിയുന്നുണ്ടെന്ന് സെപ്തംബറിലാണ് കണ്ടെത്തിയത്. ഇതോടെയാണ് കോടിക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ലഭിച്ചതായി തിരിച്ചറിഞ്ഞത്. എന്നാല്‍ ഫേസ്ബുക്ക് സംവിധാനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് നല്‍കിയ വിശദീകരണം. എഫ്ബി സെയിലര്‍ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നുള്ള വിവരങ്ങള്‍ പരസ്യമായി ഒരു വെബ്സൈറ്റില്‍ ലഭിക്കുന്ന സംഭവമാണ് ഹാക്കിംഗിന്റെ ഭീകരതയെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

facebook-15

എന്നാല്‍ തങ്ങള്‍ക്ക് സുരക്ഷാ വീഴ്ച സംഭവിച്ചില്ലെന്നാണ് ഫേസ്ബുക്കിന്റെ വാദം. ഇത് ചൂണ്ടിക്കാണിച്ച് ബിബിസിയോട് ഫേസ്ബുക്ക് പ്രതികരിക്കുകയും ചെയ്തിരുന്നു. ബ്രൗസര്‍ എക്സ്റ്റന്‍ഷന്‍ കാരണമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന കൂടുതല്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. 120 മില്യണ്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

English summary
Now Facebook data of 120 million users stolen, private info of 81,000 users posted on Internet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X