Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കാശ്മീരി ആപ്പിളുകൾ യുഎഇയിലും; ഇതാദ്യം

ദില്ലി: കാശ്മീരി ആപ്പിളുകൾ ഇനി യു എ ഇയിലും ലഭിക്കും. ജിസിസി രാജ്യങ്ങളിൽ 50 ൽ അധികം സൂപ്പർമാർക്കറ്റുകളുള്ള അൽ മായാ ഗ്രൂപ്പാണ് കാശ്മീരി ആപ്പിളുകൾ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഉയർന്ന ഗുണമേൻമയുടെ ആപ്പിളുകളാണ് കാശ്മീരി ആപ്പിളുകൾ. പ്രധാനമായും സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് ഇവ വിളവെടുക്കുന്നത്.

 kashmir-1568553095-1664

ലോകത്തെ മികച്ച ആപ്പിളുകളായ കാശ്മീരി ആപ്പിളുകൾ യുഎഇയിൽ തങ്ങളുടെ സൂപ്പർ മാർക്കറ്റുകളിൽ എത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അൽ മായാ ഗ്രൂപ്പ് ഡയറക്ടർ പാട്ണർ കമൽ വചനി പ്രതികരിച്ചു. യുഎഇ ആസ്ഥാനമായുള്ള ബിസിനസ് കൂട്ടായ്മയാണ് അൽ മായ ഗ്രൂപ്പ്. യു എ ഇ കൂടാതെ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ 50 ഓളം സൂപ്പർമാർക്കറ്റുകൾ ഗ്രൂപ്പിന് ഉണ്ട്.

ഇതാദ്യമായാണ് യുഎഇയിൽ കാശ്മീരി ആപ്പിളുകൾ ലഭിക്കുന്നതെന്ന് യുഎഇയിൽ ഉപഭോക്താക്കൾ പറഞ്ഞു. ആപ്പിൾ ഉൽപാദനത്തിൽ ഏഴാം സ്ഥാനത്താണ് ഇന്ത്യ.ഉത്പാദനത്തിന്റെ മൂന്ന് ശതമാനത്തോളം വിഹിതമാണ് ആപ്പിളിനുള്ളത്,കാശ്മീരിലെ ഫെഡറേഷൻ ചേംബേഴ്സ് ഓഫ് ഇൻഡസ്ട്രീസ് പ്രസിഡന്റ് മിർ സയ്യിദ് ഷാഹിദ് അഹമ്മദ് കാമിലി പറഞ്ഞു.

ഇന്ത്യയിൽ വിളവെടുക്കുന്ന 80 ശതമാനം ആപ്പിളുകൾ കാശ്മീരിൽ നിന്നുള്ളവയാണ്. സബ്സിഡികൾ ഉൾപ്പെടെ നൽകി കശ്മീരി ഉൽപ്പന്നങ്ങളുടെ കയറ്റുമതി സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന് ഇന്ത്യൻ സർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+