കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രമിച്ചത് ശ്രീനഗറിനെ സ്വന്തമാക്കാന്‍: മുസാഫറാബാദിനെ രക്ഷിക്കാന്‍ പോലും കഴിയുന്നില്ലെന്ന് ബിലാവല്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി പിപിപി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ. ഇന്ത്യക്കെതിരെ പാക് പ്രസിഡന്റ് ഇന്ത്യക്കെതിരെ ആണവാക്രമണ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ബിലാവല്‍ രംഗത്തെത്തിയത്. നേരത്തെ ശ്രീനഗര്‍ ഇന്ത്യയില്‍ നിന്ന് കവര്‍ന്നെടുക്കാനായിരുന്നു പാകിസ്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇപ്പോള്‍ മുസാഫറാബാദ് രക്ഷിക്കുന്നത് പോലും പാകിസ്താന് കഴിയുന്നില്ലെന്നും ബിലാവല്‍ ഭൂട്ടോ കൂട്ടിച്ചേര്‍ക്കുന്നു. തിങ്കളാഴ്ച ഒരു പൊതുപരിപാടിയില്‍ വെച്ചാണ് പാകിസ്താനിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി തലവന്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.

ഇമ്രാന്‍ ഖാന്‍റേത് ഉണ്ടയില്ലാ ഭീഷണി; പാകിസ്താന്‍റെ ആണവായുധ ഭീഷണിക്കെതിരെ നഖ്വിഇമ്രാന്‍ ഖാന്‍റേത് ഉണ്ടയില്ലാ ഭീഷണി; പാകിസ്താന്‍റെ ആണവായുധ ഭീഷണിക്കെതിരെ നഖ്വി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നീക്കത്തിനെതിരെ ചൈനീസ് പിന്തുണയോടെ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ പാകിസ്താന്‍ സമീപിച്ചിരുന്നു. കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അടച്ചിട്ട മുറിയില്‍ കശ്മീരില്‍ ഇന്ത്യ നടത്തിയ നീക്കത്തെക്കുറിച്ച് സംസാരിക്കണമെന്നായിരുന്നു ഇന്ത്യ പാകിസ്താന്‍ ഉന്നയിച്ച ആവശ്യ. മറ്റ് ലോകരാജ്യങ്ങളും ഐക്യരാഷ്ട സഭയും ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ചതോടെ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ഇമ്രാന്‍ ഖാന്റെ നീക്കങ്ങള്‍ക്ക് മങ്ങലേറ്റിരുന്നു.

 പാകിസ്താന്റെ കശ്മീര്‍ നയം

പാകിസ്താന്റെ കശ്മീര്‍ നയം

നേരത്തെ പാകിസ്താന്‍റെ കശ്മീര്‍ നയം എങ്ങനെ ശ്രീനഗര്‍ കൈവശപ്പെടുത്താമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ എങ്ങനെയാണ് മുസാഫറാബാദിനെ രക്ഷിക്കു എന്നതായി മാറിക്കഴിഞ്ഞു. പാക് അധീന കശ്മീരിന്റെ തലസ്ഥാനമാണ് മുസാഫറാബാദ്. ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഖാന്‍ സര്‍ക്കാരിന്റെ ദുര്‍ബല നയങ്ങളാണെന്നും ബിലാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

 ഉഭയകക്ഷി പ്രശ്നം

ഉഭയകക്ഷി പ്രശ്നം

കശ്മീര്‍ പ്രശ്നനം ഉഭയകക്ഷി പ്രശ്നമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസി‍ഡ‍ന്റ് ട്രംപും ധാരണയിലെത്തിയിരുന്നു. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇരു നേതാക്കളും ഫ്രാന്‍സിലെത്തിയപ്പോഴായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച. ഇതിനിനെ കശ്മീരിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തങ്ങളുടെ ആണവായുധ ശക്തികള്‍ കശ്മീരിന് വേണ്ടി ഉപയോഗിക്കുന്നതില്‍ ഭയമില്ലെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ക്കുന്നു.

 ആഭ്യന്തര പ്രശ്നം മാത്രമെന്ന്

ആഭ്യന്തര പ്രശ്നം മാത്രമെന്ന്


ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. പാകിസ്താനുമായി ഏതെങ്കിലും തരത്തില്‍ ചര്‍ച്ചയുണ്ടെങ്കില്‍ അത് പാക് അധീന കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രമായിരിക്കുമെന്നാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് പ്രതികരിച്ചത്. ആഗസ്റ്റ് അ‍ഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയത്. ഇതിന് പിന്നാലെ ജമ്മു കശ്മീര്‍ പുനസംഘടനാ ബില്ലും ഭൂരിപക്ഷത്തോടെ പാസായിരുന്നു. ജമ്മു കശ്മീരിനെ ജമ്മു കശ്മീര്‍ ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതാണ് ജമ്മു കശ്മീര്‍ പുനസംഘടനാ നിയമം. ഒക്ടോബര്‍ ഒന്നുമുതലാണ് ജമ്മു കശ്മീരില്‍ രണ്ട് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരുന്നത്.

 പാകിസ്താന്‍ മുട്ടിയ വാതിലുകള്‍

പാകിസ്താന്‍ മുട്ടിയ വാതിലുകള്‍

കശ്മീരില്‍ ഇന്ത്യ നടത്തിയ നീക്കത്തില്‍ ഇന്ത്യയ്ക്കെതിരെ നീങ്ങാന്‍ യുഎസ്,യുഎഇ, സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളുടെ വാതിലുകളില്‍ മുട്ടിയെങ്കില്‍ കശ്മീര്‍ പ്രശ്നം ആഭ്യന്തര വിഷയം മാത്രമാണെന്ന ഇന്ത്യന്‍ നിലപാടിനെയാണ് ഈ രാജ്യങ്ങള്‍ പിന്തുണച്ചത്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ- പാക് സംഘര്‍ഷം പുകയുന്ന വിഷയത്തില്‍ മാത്രമാണ് ലോക രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചത്.

 ഇമ്രാന്‍ ഖാന് ആശങ്ക

ഇമ്രാന്‍ ഖാന് ആശങ്ക


ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി സര്‍ക്കാര്‍ മാറ്റിയതില്‍ പാകിസ്താനുള്ള സ്തംഭനം ഇമ്രാന്‍ഖാന്‍ ആഗസ്റ്റ് 21 ന് നടന്ന യോഗത്തില്‍ തുറന്ന് സമ്മതിക്കുകയും ചെയ്തുിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഖാന്റെ പ്രതികരണം. എന്തുകൊണ്ടാണ് പാകിസ്താന്‍ കശ്മീരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത് രാജ്യത്തിന്റെ നയമാണെന്നും ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

English summary
Now Pakistan can barely save PoK: Bilawal Bhuto against PM Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X