ഇനി ഫേസ്ബുക്ക് കമ്പിനി മെറ്റ എന്ന പേരിലറിയപ്പെടും, പുതിയ സാങ്കേതിക വിദ്യയില്‍ ഫേസ്ബുക്ക്
ന്യൂയോര്‍ക്ക്: പേര് മാറ്റാനൊരുങ്ങി ഫേസ്ബുക്ക്. മെറ്റ എന്ന പേരിലായിരിക്കും ഫേസ്ബുക്ക് കമ്പിനി ഇനി മുതല്‍ അറിയപ്പെടുക. വെര്‍ച്വല്‍ റിയാലിറ്റി പോലുള്ള മേഖലകളിലേക്ക് കടക്കുന്നതിനാലാണ് ഇങ്ങനൊരു മാറ്റമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്. അതേസമയം, ഈ പേര്മാറ്റം വ്യക്തിഗത പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവക്ക് ബാധകമല്ല ഇവയുടെ ഉടമസ്ഥരായ കമ്പിനിയുടെ പേരാണ് മാറ്റുകയെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ ജീവനക്കാരന്‍ ഫേസ്ബുക്കിനെ കുറിച്ചുള്ള രേഖകള്‍ ചോര്‍ത്തിയിരുന്നു. തുടര്‍ന്നാണ് കമ്പിനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കമ്പനി സുരക്ഷെയാക്കാള്‍ ലാഭത്തിന് പ്രാധാന്യം നല്‍കുന്നുവെന്നാണ് മുന്‍ ജീവനക്കാരനായ ഫ്രാന്‍സിസ് ഹോഗന്‍ ആരോപിച്ചത്.
{photo-feature}
പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍












Click it and Unblock the Notifications