താടി വടിക്കാന്‍ പാടില്ലെന്ന് ഐസിസ്
മൊസൂള്‍ : മൊസൂളിലെ പുരിഷന്മാര്‍ താടി വടിക്കാന്‍ പാടില്ലെന്ന് ഐസിസിന്റെ പുതിയ ഉത്തരവ്. ഐസിസിന്റെ ശക്തി കേന്ദ്രമായ മൊസൂളില്‍ ലഘുലേഖ വിതരണം ചെയ്ത് കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഉത്തരവ് തെറ്റിക്കുന്നവരെ ജയിലിലടക്കുമെന്നാണ് ഇസിസിന്റെ മുന്നറിയിപ്പ്. താടി വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആചാരങ്ങളെയും മതവിധികളെ ദുരുപയോഗം ചെയ്താണ് ഐസിസ് തങ്ങളുടെ ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

ഉത്തരവ് തെറ്റിക്കുന്നവരെ പരിശോധിക്കാന്‍ പ്രത്യേകം പോലീസിനെയും ഐസിസ് മൊസൂള്‍ നഗരത്തില്‍ നിര്‍ത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊസൂള്‍ നഗരം ഐസിസിന്റെ നിയന്ത്രണത്തിലാണ്.
ഇറാഖിലെ വലിയ നഗരമായ മൊസൂള്‍ കഴിഞ്ഞ വര്‍ഷമാണ് ഐസിസ് തങ്ങളുടെ അധീനതയിലാക്കിയത്.നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിന് കീഴിലും ഇത്തരം താടി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു












Click it and Unblock the Notifications