കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ഡോവല്‍ സൗദിയില്‍; ബിന്‍ സല്‍മാനുമായി രണ്ടു മണിക്കൂര്‍ ചര്‍ച്ച, പാക് നീക്കം പൊളിഞ്ഞു

Google Oneindia Malayalam News

റിയാദ്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയില്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം റിയാദില്‍ ഏറെ നേരം ചര്‍ച്ച നടത്തി. കശ്മീര്‍ വിഷയമാണ് പ്രധാനമായും ചര്‍ച്ചയായത്. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ചര്‍ച്ചാ വിഷയമായി.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തില്‍ സൗദി അറേബ്യയെ സ്വാധീനിക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് ഇന്ത്യ മറുതന്ത്രം പയറ്റുന്നത്. ഇന്ത്യയില്‍ 10000 കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി ഒരുങ്ങിയിരിക്കെയാണ് അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ചര്‍ച്ച രണ്ടുമണിക്കൂര്‍

ചര്‍ച്ച രണ്ടുമണിക്കൂര്‍

ചൊവ്വാഴ്ചയാണ് അജിത് ഡോവല്‍ സൗദിയിലേക്ക് തിരിച്ചത്. റിയാദിലെത്തിയ അദ്ദേഹം ബുധനാഴ്ച സൗദി കിരീടവകാശിയുമായി ചര്‍ച്ച നടത്തി. കശ്മീര്‍ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിച്ച ഇരുവരുടെയും ചര്‍ച്ച രണ്ടുമണിക്കൂര്‍ നീണ്ടു.

 ബിന്‍ സല്‍മാന് ബോധ്യമായി

ബിന്‍ സല്‍മാന് ബോധ്യമായി

കശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഡോവല്‍ സൗദി കിരീടവകാശിയെ ബോധിപ്പിച്ചു. ഇന്ത്യയുടെ നിലപാട് മുഹമ്മദ് ബിന്‍ സല്‍മാന് ബോധ്യമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ സൗദിയെ സ്വാധീനിക്കാനുള്ള പാകിസ്താന്റെ ശ്രമം ഇനി വിലപ്പോകാന്‍ സാധ്യതയില്ല.

വരുമാന മാര്‍ഗങ്ങള്‍

വരുമാന മാര്‍ഗങ്ങള്‍

കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ് സൗദി. ഇന്ത്യയില്‍ വന്‍തോതിലുള്ള നിക്ഷേപത്തിന് അവര്‍ തയ്യാറായിട്ടുണ്ട്. ഇന്ത്യയാകട്ടെ ഊര്‍ജമേഖലയില്‍ വെല്ലുവിളികളും നേരിടുന്നു. ഡോവല്‍-മുഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ചയില്‍ ഇക്കാര്യങ്ങളും വിഷയമായി.

 സൗദി ഉപദേഷ്ടാവിനെയും കണ്ടു

സൗദി ഉപദേഷ്ടാവിനെയും കണ്ടു

സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസൈദ് അല്‍ ഐബാനുമായും ഡോവല്‍ ചര്‍ച്ച നടത്തി. സൗദിയുടെ രാഷ്ട്രീയ-സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് ഐബാന്‍. മാത്രമല്ല, സൗദി സൈബര്‍ സുരക്ഷാ അതോറിറ്റി ചെയര്‍മാനുമാണ് ഇദ്ദേഹം. ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

 പാകിസ്താന് പിന്തുണയില്ല

പാകിസ്താന് പിന്തുണയില്ല

കശ്മീര്‍ വിഷയത്തില്‍ സൗദിയെയും യുഎഇയെയും സ്വാധീനിക്കാന്‍ പാകിസ്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയെ തള്ളാതെയാണ് മുസ്ലിം രാജ്യങ്ങളെല്ലാം കശ്മീര്‍ വിഷയത്തില്‍ നിലപാടെടുത്തത്. അതേസമയം, തുര്‍ക്കിയും മലേഷ്യയും മാത്രമാണ് ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചത്. അവര്‍ പക്ഷേ പാകിസ്താന് പിന്തുണ നല്‍കിയിട്ടുമില്ല.

ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ഖത്തറില്‍ നിന്ന് യുഎസ് സൈന്യം 'രക്ഷപ്പെട്ടു'; 24 മണിക്കൂര്‍ അപ്രത്യക്ഷം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

English summary
NSA Ajit Doval Talk With Saudi Crown Prince on Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X