കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സ്വപ്‌നം പൂവണിയുന്നു, എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കും, പാകിസ്താന് വിയര്‍ക്കേണ്ടി വരും

എന്‍എസ്ജി അംഗത്വം ലഭിക്കാന്‍ ഇന്ത്യക്ക് വഴി എളുപ്പമാവുന്ന ചില നിര്‍ദേശങ്ങള്‍ എന്‍എസ്ജി രാജ്യങ്ങള്‍ പരിഗണിക്കുന്നു. പുതിയ രാജ്യങ്ങളെ അംഗങ്ങളാക്കുമ്പോള്‍ സ്വീകരിക്കേണ്ട കരട് നിര്‍ദേശത്തിലെ വ്യവസ്ഥകളാണ്

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യയുടെ ഏറെ കാലത്തെ മോഹം പൂവണിയാന്‍ വഴിയൊരുങ്ങുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗത്വം ലഭിക്കാന്‍ ഇന്ത്യക്ക് വഴി എളുപ്പമാവുന്ന രീതിയില്‍ ചില നിര്‍ദേശങ്ങള്‍ എന്‍എസ്ജി രാജ്യങ്ങള്‍ പരിഗണിക്കുന്നു. പുതിയ രാജ്യങ്ങളെ അംഗങ്ങളാക്കുമ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച കരട് നിര്‍ദേശത്തിലെ വ്യവസ്ഥകളാണ് ഇന്ത്യക്ക് അനുകൂലമായത്.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആയുധ നിയന്ത്രണ സംഘടനയായ ദി ആംസ് കണ്‍ട്രോള്‍ അസോസിയേഷന്‍ (എസിഎ) ആണ് പുതിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് വെളിപ്പെടുത്തിയത്. എന്നാല്‍ പുതിയ അംഗങ്ങളെ എടുക്കുന്നതും അംഗത്വത്തിന് ഇളവ് നല്‍കുന്നതും ആണവ നിര്‍വ്യാപനം എന്ന തത്വത്തിന് എതിരാകുമോയെന്ന ആശങ്കയും എസിഎ പങ്കുവയ്ക്കുന്നു.

ഗ്രോസിയുടെ പുതിയ നിര്‍ദേശം

എന്‍എസ്ജിയുടെ മുന്‍ ചെയര്‍മാന്‍ റഫേല്‍ മരിയാനോ ഗ്രോസിയുടെ പുതിയ നിര്‍ദേശം കഴിഞ്ഞാഴ്ച അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് എങ്ങനെ എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കാമെന്നത് സംബന്ധിച്ച് ഗ്രോസി തയ്യാറാക്കിയ രണ്ടു പേജുള്ള രേഖയാണ് മാധ്യമങ്ങള്‍ പരസ്യപ്പെടുത്തിയത്. പുതിയ ചെയര്‍മാന്‍ ദക്ഷിണ കൊറിയന്‍ സ്വദേശി സോങ് യോങ് വാനിന് പകരമായി എന്‍എസ്ജിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുകയാണ് നിലവില്‍ ഗ്രോസി. ഇദ്ദേഹം തയ്യാറാക്കുന്ന രേഖയ്ക്ക് അര്‍ധ ഓദ്യോഗിക പദവിയുണ്ടെന്ന് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തു.

പാകിസ്താന് തടസം

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത ഒരു രാജ്യം മറ്റൊരു സമാന രാജ്യത്തിന് അംഗത്വം ലഭിക്കുന്നത് തടയരുതെന്നും ഇക്കാര്യത്തല്‍ ഒരു ധാരണയുണ്ടാക്കണമെന്നും ഗ്രോസി വ്യക്തമാക്കുന്നു. എന്നാല്‍ പാകിസ്താന്റെ കാര്യത്തില്‍ ചില തടസങ്ങളുണ്ടെന്ന് എസിഎ എക്‌സിക്കൂട്ടീവ് ഡയറക്ടര്‍ ഡാരില്‍ കിംബാല്‍ പറഞ്ഞു. എന്‍എസ്ജിയില്‍ അംഗത്വം നേടുന്നതിന് ഇന്ത്യക്കും പാകിസ്താനും ഒരേ മാനദണ്ഡമായിരിക്കുമെങ്കിലു പാകിസ്താന് ചില തടസങ്ങളുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

വ്യവസ്ഥകള്‍ പാലിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും

ഗ്രോസി തയ്യാറാക്കിയ രേഖയില്‍ പറയുന്ന വ്യവസ്ഥകള്‍ പാലിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യക്ക് അംഗത്വം നേടുന്നതിന് തടസമുണ്ടാവില്ലെന്നും പാകിസ്താന് അതുപോലെയാവില്ലെന്നും കിംബാല്‍ പറയുന്നു. എന്‍എസ്ജി രാജ്യങ്ങളുമായി സൈനികേതര ആണവ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന് പാകിസ്താന് എന്‍എസ്ജിയുടെ പ്രത്യേക ഇളവ് നേടേണ്ടിവരും.

ഇന്ത്യയുടെ ആണവ പരീക്ഷണം

എന്‍എസ്ജി രാജ്യങ്ങളുമായി വ്യാപാരം നടത്തിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇക്കാര്യം ഇന്ത്യ അംഗത്വം ആവശ്യപ്പെടുമ്പോള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്ക് അംഗത്വം ലഭിക്കാന്‍ അനുകൂലമായ ഘടകമാണിത്. ഇന്ത്യ ആദ്യ ആണവ പരീക്ഷണം നടത്തിയ 1975ലാണ് എന്‍എസ്ജി രൂപീകരിച്ചത്. ഇന്ന് 48 രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഇറക്കിയ ആണവ സാങ്കേതിക വിദ്യയാല്‍ നിര്‍മിച്ച പ്ലൂട്ടോണിയം ഉപയോഗിച്ചാണ് ഇന്ത്യ പ്രഥമ പരീക്ഷണം നടത്തിയത്.

ചൈനയാണ് തടസം

നിലവില്‍ എന്‍എസ്ജി അംഗത്വം ലഭിക്കണമെങ്കില്‍ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പുവയ്ക്കണം. ഇന്ത്യയും പാകിസ്താനും ഇസ്രായേലും ഈ കരാറില്‍ ഒപ്പിട്ടിട്ടില്ല. ഈ വര്‍ഷം ആദ്യത്തിലാണ് ഇന്ത്യയും പാകിസ്താനും എന്‍എസ്ജി അംഗത്വത്തിന് വേണ്ടി അപേക്ഷിച്ചത്. അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയെ അനുകൂലിച്ചെങ്കിലും ചൈനയടക്കമുള്ള ഏഴ് രാജ്യങ്ങള്‍ എതിര്‍ത്തു. അംഗരാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യം എതിര്‍ത്താല്‍ അപേക്ഷ തള്ളും.

English summary
A draft proposal for accepting new members into the Nuclear Suppliers Group paves the way for India's entry but leaves Pakistan out, says a US-based arms control organisation. The Arms Control Association (ACA), Washington, also warns that relaxing membership rules will undermine non-proliferation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X