കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാനെ തുറന്നുകാട്ടി പാക് മന്ത്രി: ഇന്ത്യയോടുള്ള യുദ്ധപ്രഖ്യാപനം എന്തിന്? ആണവായുധം പ്രയോഗിക്കും?

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള പാകിസ്താന്റെ യുദ്ധാഹ്വാനത്തെക്കുറിച്ചുള്ള പ്രതികരണവുമായി പാക് മന്ത്രി. ഇന്ത്യയുമായി യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് തന്നെ നിയമിച്ചിട്ടുള്ളതെന്നാണ് പാക് മന്ത്രി ഷേഖ് റഷീദ് അഹമ്മദ് ചൂണ്ടിക്കാണിക്കുന്നത്. അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യൻ നീക്കത്തെ അന്താരാഷ്ട്ര തലത്തിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

ഊര്‍ജ മേഖലയും തകര്‍ന്നടിഞ്ഞു.... 7 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനത്തിലേക്ക്, മാന്ദ്യം കടുക്കുന്നുഊര്‍ജ മേഖലയും തകര്‍ന്നടിഞ്ഞു.... 7 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനത്തിലേക്ക്, മാന്ദ്യം കടുക്കുന്നു

യുഎൻ സുരക്ഷാ കൌൺസിലിൽ ഇന്ത്യൻ നീക്കത്തെക്കുറിച്ച് പാകിസ്താൻ ഉന്നയിച്ചെങ്കിലും ചൈന ഒഴികെ മറ്റൊരു രാജ്യവും പാക് നിലപാടിനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യൻ നിലപാടിനെ അക്ഷരാർത്ഥത്തിൽ അംഗീകരിക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടണും ഫ്രാൻസും ഉൾപ്പെടെയുള്ള ലോക രാഷ്ട്രങ്ങൾ. എന്നാൽ ഇതോടെ ഇന്ത്യയ്ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകളാണ് പാകിസ്താൻ തൊടുത്തുവിടുന്നത്. ഇന്ത്യയ്ക്കെതിരെ പരസ്യമായി യുദ്ധാഹ്വാനം നടത്തുന്നതിലേക്കും കാര്യങ്ങളെത്തിയത് ഇതിന് ശേഷമാണ്.

പാകിസ്താന്റെ ഭീഷണി

പാകിസ്താന്റെ ഭീഷണി


നങ്കണ സാഹിബിലെ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു പാക് റെയിൽവേ മന്ത്രി ഇന്ത്യയുമായുള്ള യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന അജൻഡ പാകിസ്താനെ ഇല്ലാതാക്കലാണ്. അതുകൊണ്ടാണ് ഞാൻ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത്. പാക് സൈന്യം നിയോഗിച്ചിട്ടുള്ളത് യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് വേണ്ടിയാണ്. പാകിസ്താന്റെ കയ്യിൽ പ്രഹര ശേഷിയുള്ള ബോംബുകളുണ്ടെന്ന് ഞാൻ ഉത്തരവാദിത്തത്തോടെയാണ് പ്രതികരിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇന്ത്യയെ ആക്രമിക്കുന്നതിന് ലക്ഷ്യം വെച്ച് 125 ഗ്രാം മുതൽ 250 ഗ്രാം വരെ ഭാരമുള്ള ചെറിയ ആറ്റം ബോംബുകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് പാക് മന്ത്രി അവകാശപ്പെടുന്നത്. നങ്കണ സാഹിബിലെ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു പാക് റെയിൽവേ മന്ത്രി ഇന്ത്യയുമായുള്ള യുദ്ധത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രധാന അജൻഡ പാകിസ്താനെ ഇല്ലാതാക്കലാണ്. അതുകൊണ്ടാണ് ഞാൻ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത്. പാക് സൈന്യം നിയോഗിച്ചിട്ടുള്ളത് യുദ്ധത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾക്ക് വേണ്ടിയാണ്. പാകിസ്താന്റെ കയ്യിൽ പ്രഹര ശേഷിയുള്ള ബോംബുകളുണ്ടെന്ന് ഞാൻ ഉത്തരവാദിത്തത്തോടെയാണ് പ്രതികരിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇന്ത്യയെ ആക്രമിക്കുന്നതിന് ലക്ഷ്യം വെച്ച് 125 ഗ്രാം മുതൽ 250 ഗ്രാം വരെ ഭാരമുള്ള ചെറിയ ആറ്റം ബോംബുകൾ തങ്ങളുടെ കൈവശമുണ്ടെന്നാണ് പാക് മന്ത്രി അവകാശപ്പെടുന്നത്.

പാക് സൈന്യം ഇന്ത്യയോട്..

പാക് സൈന്യം ഇന്ത്യയോട്..

പാകിസ്താൻ സൈന്യം കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നത് ഇതേ ഭാഷയിലാണ്. എല്ലാ സിവിലിയൻ സർക്കാരുകളും ഇന്ത്യയുമായി സമാധാനപരമായ ബന്ധം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പാകിസ്താൻ സൈന്യത്തിന്റെ സമ്മർദ്ധം മൂലമാണ് ഇന്ത്യ- പാക് ബന്ധത്തിൽ വിള്ളലുകളേൽപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പാകിസ്താനിൽ നാല് സൈനിക അട്ടിമറിയുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു.

സൈനിക ഭരണം

സൈനിക ഭരണം

1958-1971, 1977-1988, 1999-2008 എന്നീ കാലയളവിൽ പാക് സൈന്യമാണ് രാജ്യം ഭരിച്ചത്. 72 വർഷത്തെ പാക് ചരിത്രത്തിൽ 38 വർഷവും പാകിസ്താൻ നേരിട്ടുള്ള സൈനിക ഭരണത്തിന് കീഴിലായിരുന്നു. പാകിസ്താന്റെ ഇന്ത്യൻ നയവും കശ്മീർ നയവും എപ്പോഴും പാക് സൈന്യത്തിന്റെ ആധിപത്യത്തിന് കീഴിലായിരുന്നു. എന്നാൽ പാകിസ്താൻ ഇമ്രാൻ ഖാൻ ഭരണകൂടത്തിന് കീഴിലായിരിക്കെ പാക് സൈന്യവും സർക്കാരും ഒരുമിച്ച് ചേർന്നാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാക് സൈന്യത്തിന് പുറമേ ഇമ്രാൻ ഖാനും മറ്റ് പല പാക് മന്ത്രിമാരും യുദ്ധാഹ്വാനത്തിനുള്ള പ്രസ്താവനകളുമായി രംഗത്തെത്താറുമുണ്ട്.

ഉഭയകക്ഷി ചർച്ചകൾ മതിയെന്ന്

ഉഭയകക്ഷി ചർച്ചകൾ മതിയെന്ന്


1947 വരെ ഇന്ത്യയും പാകിസ്താനും ഒരേ രാഷ്ട്രങ്ങളായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചക്കിടെ ഇരു രാഷ്ട്രങ്ങൾക്കും ഉഭയകക്ഷി പ്രശ്നനങ്ങൾ ചർച്ച ചെയ്യാമായിരുന്നുവെന്നും റഷീദ് കുറ്റപ്പെടുത്തുന്നു. കശ്മീർ താഴ് വരയിലെ വിഘടനവാദത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കശ്മീർ അവർ എന്ന പേരിൽ ചർച്ച സംഘടിപ്പിരുന്നു. മോദിയെക്കുറിച്ചുള്ള റഷീദിന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

മോദിയെക്കുറിച്ച് റഷീദ്

മോദിയെക്കുറിച്ച് റഷീദ്

മോദി, നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ടെന്ന് റഷീദ് പ്രതികരിച്ചിരുന്നു. ഒരു പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പ്രസംഗത്തിനിടെ മന്ത്രിക്ക് ഷോക്കേറ്റതും വാർത്തയായിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയത് സംബന്ധിച്ചുള്ള ചർച്ചക്കായിരുന്നു മന്ത്രി നേതൃത്വം നൽകിയത്. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് പാകിസ്താൻ ഇന്ത്യൻ നീക്കത്തെ അന്താരാഷ്ട്ര തലത്തിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്.

English summary
Nuke threat over Kashmir: Imran Khan unmasked by his own minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X