കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് മുമ്പിൽ പുതിയ ഭീഷണി!! രോഗവ്യാപനം തടയാൻ കർശന നടപടി... പുതിയ രോഗികൾ 984!! ലോകരാജ്യങ്ങൾക്കും

Google Oneindia Malayalam News

ബെയ്ജിംങ്: കൊറോണ വൈറസ് വ്യാപനത്തിൽ നിന്ന് മോചനം നേടിയ ചൈനയ്ക്ക് വീണ്ടും വെല്ലുവിളി. ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങളുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ രണ്ടാം വരവിൽ രോഗ ലക്ഷണങ്ങളില്ലാത്തവർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ഇത്തരത്തിൽ പുതിയ 27 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇത്തരത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 984 ആയിട്ടുണ്ട്. ഇതോടെ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് ലി കെക്വിയാങ്ങിന് ഉന്നത തല കമ്മറ്റി നൽകിയിട്ടുള്ള നിർദേശം.

 കർണാകത്തിൽ വ്യാഴാഴ്ച മുതൽ ലോക്ക് ഡൌൺ ഇളവ്: അവശ്യവസ്തുുക്കളുടെ ഓൺലൈൻ ഡെലിവറിയ്ക്ക് പച്ചക്കൊടി കർണാകത്തിൽ വ്യാഴാഴ്ച മുതൽ ലോക്ക് ഡൌൺ ഇളവ്: അവശ്യവസ്തുുക്കളുടെ ഓൺലൈൻ ഡെലിവറിയ്ക്ക് പച്ചക്കൊടി

നേരത്തെ പനി, ജലദോഷം, ചുമ എന്നീ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ ആയിരുന്നു കൊറോണ വൈറസ് സ്ഥിരീകരിച്ചത്. എന്നാൽ പുതിയ സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽ രോഗം സ്ഥിരീകരിക്കുന്നതോടെ രോഗ വ്യാപനത്തിനുള്ള സാധ്യതകൾ പതിന്മടങ്ങ് വർധിക്കുകയാണ്.

coronavirus654

ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ള 27 പേരിൽ പത്ത് പേരും വിദേശത്തുനിന്ന് മടങ്ങിയെത്തിട്ടുള്ളവരാണ്. നാല് പേർ റഷ്യൻ അതിർത്തിക്ക് സമീപത്തെ ഹെയ് ലോങ്ങ്ജിയാങ്ങ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. ഒരാൾ ഗ്വാങ്ഡോങ്ങ് പ്രവശ്യയിൽ നിന്നുള്ളയാളാണെന്നുമാണ് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ വ്യാഴാഴ്ച വ്യക്തമാക്കിയത്. എന്നാൽ ബുധനാഴ്ച കൊറോണ ബാധിച്ചുള്ള മരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 82,798 പേർക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 4,632 പേർ വൈറസ് ബാധയെത്തുടർന്ന് മരണമടയുകയും ചെയ്തിട്ടുണ്ട്. 1,616 കേസുകൾ റിപ്പോർട്ട് ചെയ്തത് വിദേശത്തുനിന്ന് എത്തിയവരിൽ നിന്നാണ്. ഇതിൽ 37 പേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. പ്രാദേശികമായി ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നതാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വെല്ലുവിളിയാവുന്നത്. ഒരു വിദേശിയുൾപ്പെടെ 27 പേർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 166 വിദേശികൾ ഉൾപ്പെടെ 984 പേരാണ് ഇതോടെ രാജ്യത്ത് നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്.

പുതിയ സാഹചര്യത്തിൽ രാജ്യത്തും പുറം രാജ്യങ്ങളിലും വെല്ലുവിളിയുയരുമ്പോൾ ആരോഗ്യ പ്രവർത്തകർ രോഗവ്യാപനം കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലും ശ്രദ്ധ ചെലുത്തണമെന്നാണ് ലി നൽകിയ നിർദേശം. കൊറോണയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ച് ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ പുതിയ ചൈനീസ് നഗരങ്ങളിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്ത വിഷയത്തിനും യോഗം ഊന്നൽ നൽകി.

Recommended Video

cmsvideo
Nobel winner says virus is china maded

ഹോങ്കോങ്ങിൽ നാല് മരണം ഉൾപ്പെടെ 1,033 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മക്കാവോയിൽ 45 കേസുകളും തായ് വാനിൽ 426 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ് മരണങ്ങളും തായ് വാനിലുണ്ടായിട്ടുണ്ട്. ഹോങ്കോങ്ങിൽ 678 രോഗികൾക്ക് അസുഖം ഭേദമായപ്പോൾ മക്കാവോയിൽ 236 പേർക്കാണ് രോഗം ഭേദമായത്.

English summary
Number of asymptomatic cases rising in China, touches 984 mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X