കള്ളന്‍മാരെ വെല്ലുന്ന മോഷണം നടത്തി കന്യാസ്ത്രീ അറസ്റ്റില്‍, പ്രായം കേട്ടാല്‍ ഞെട്ടും
ഹാരിസ്ബര്‍ഗ്: പെന്‍സില്‍വാനിയയില്‍ മോഷണക്കുറ്റത്തിന് കന്യാസ്ത്രീ പിടിയിലായി. ഒരു ഷോപ്പില്‍ നിന്നും കോഫിയും സ്‌നാക്‌സും ടോയ്‌ലറ്ററീസും മോഷ്ടിച്ചതിനാണ് 78കാരിയായ കന്യാസ്ത്രീയെ പൊലീസ് പിടികൂടിയത്. 23 യുഎസ് ഡോളര്‍ (ഏകദേശം 1,528.32 ഇന്ത്യന്‍ രൂപ) വില വരുന്ന വസ്തുക്കളാണ് കന്യാസ്ത്രീ മോഷ്ടിച്ചത്.
സെന്‍ട്രല്‍ പെന്‍സില്‍വാനിയയിലെ ബെര്‍വിക്കിലുള്ള സര്‍പ്‌ളസ് ഔട്ട്‌ലെറ്റിലാണ് കന്യാസ്ത്രീ മോഷണം നടത്തിയത്. കടയില്‍ സ്ഫാപിച്ചിരുന്ന സസുരക്ഷാ ക്യാമറയില്‍ മോഷണം വ്യക്തമായി പതിഞ്ഞെട്ടുണ്ട്. ഡാന്‍വില്ലയിലെ ഒരു കോണ്‍വെന്റിലാണ് കന്യാസ്ത്രീ താമസിയ്ക്കുന്നത്.

സംഭവത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ കോണ്‍വെന്റ് അധികൃതര്‍ തയ്യാറായിട്ടില്ല. കുറ്റക്കാരിയാണെന്ന തെളിഞ്ഞാല്‍ കന്യാസ്ത്രീ പിഴ അടയ്‌ക്കേണ്ടി വരും. ഒരു കന്യാസ്ത്രീ ഇത്തരത്തിലൊരു മോഷണം നടത്തുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്ന് കടയുടമ സാന്‍ കിഷ്ബാച് പറഞ്ഞു.












Click it and Unblock the Notifications