കന്യാസ്ത്രീയുടെ കുഞ്ഞിന് മാര്‍പ്പാപ്പയുടെ പേര്

കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കന്യാസ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 31 വയസുകാരിയായ കന്യാസ്ത്രീ വെനിസ്വേലക്കാരിയാണ്. ഗര്‍ഭിണിയാണെന്ന അറിയില്ലായിരുന്നെന്നും കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നെന്നും കന്യസ്ത്രീ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കന്യസ്ത്രീ ഗര്‍ഭിണിയാണെന്നും കുഞ്ഞിന് ജന്മം കൊടുത്തുവെന്നുമുള്ള വളരെ അപ്രതീക്ഷിതമായ വാര്‍ത്തായിരുന്നുവെന്ന് കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകള്‍ പറഞ്ഞു. കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയാണ് കന്യാസ്ത്രീയുടെ തീരുമാനമെന്നാണ് സൂചന. കുഞ്ഞിന് വേണ്ട് വസ്ത്രങ്ങളും പണവുംമൊക്കെ കന്യാസ്ത്രീയുടെ പ്രസവസമയത്ത് ആശുപത്രിയിലുണ്ടായിരുന്നവര്‍ നല്‍കി.












Click it and Unblock the Notifications