കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും സുന്ദരിയായ കല്യാണപ്പെണ്ണിനെ കാണൂ

Google Oneindia Malayalam News

ബെയ്ജിങ്: മനസിന്റെ സൗന്ദര്യമാണ് ഏറ്റവും മികച്ചതെങ്കില്‍ ലോകത്തിലെ ഏറ്റവും സുന്ദരിയായ വധു ചൈനക്കാരിയാണ്. ഗുവോ യുവാന്യുവാന്‍ എന്ന 25കാരിയാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ വധുവെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിയ്ക്കുന്നത്. വെറുതെയല്ല ഈ വിശേഷണം യുവാന്യുവാന്റെ മനസിന്റെ നന്മ കണ്ടറിഞ്ഞ് തന്നെയാണ്.

വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന്റെ തിരക്കിലായിരുന്നു ദാലിയാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ നഴ്‌സായ ഗുവോ യുവാന്യുവാന്‍. ദാലിയാനിലെ തന്നെ ഒരു ബീച്ചിലായിരുന്നു ഷൂട്ടിംഗ്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് ബീച്ചിലെ വെള്ളത്തില്‍ മുങ്ങിത്താഴുന്ന യുവാവിന്റെ നിലവിളി ഗവോ കേട്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല വിവാഹ വേഷത്തില്‍ വെള്ളത്തിലേയ്ക്ക് എടുത്ത് ചാടി യുവാവിനെ കരയ്‌ക്കെത്തിച്ചു. ശേഷം നടന്നത്...

ഒന്നും നോക്കിയില്ല

ഒന്നും നോക്കിയില്ല

വിവാഹ വസ്ത്രമോ ഫോട്ടോ ഷൂട്ടോ ഒന്നും നോക്കാതെയാണ് ഗുവോ യുവാവിനെ രക്ഷിയ്ക്കാന്‍ കടലിലേയ്ക്ക് ചാടിയത്.

കരയ്‌ക്കെത്തിച്ചു

കരയ്‌ക്കെത്തിച്ചു

യുവാവിനെ അതിസാഹസികമായി കരയ്‌ക്കെത്തിയ്ക്കുകയായിരുന്നു യുവതി. നീന്തുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് യുവാവിനെ അപകടത്തിലാക്കിയത്. സിപിആര്‍ നല്‍കിയും കൃത്രിമ ശ്വാസം നല്‍കിയും യുവാവിന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ ഗുവോ കിണഞ്ഞ് പരിശ്രമിച്ചു

രക്ഷിയ്ക്കാനായില്ല

രക്ഷിയ്ക്കാനായില്ല

പക്ഷേ യുവാവിന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ ഗുവോയ്ക്ക് കഴിഞ്ഞില്ല

സൗന്ദര്യം

സൗന്ദര്യം

ജീവിതത്തില്‍ തനിയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം പോലും സഹജീവിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിന് വേണ്ടി മാറ്റിവച്ച ഗുവോയല്ലേ ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി

നഴ്‌സ്

English summary
Nurse hailed the 'prettiest bride' in China after trying to save a drowned man while still wearing her wedding dress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X