കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ കാമുകിയെ, നഴ്‌സ് കാമുകന്‍ കഴുത്ത് ഞെരിച്ച് കൊന്നു... കൊവിഡ് പകര്‍ത്തിയെന്ന് തെറ്റിദ്ധരിച്ച്

  • By Desk
Google Oneindia Malayalam News

റോം: കൊറോണ വൈറസ് ബാധയില്‍ ഏതാണ്ട് അരലക്ഷത്തോളം ജനങ്ങളാണ് ലോകത്ത് മരിച്ചുവീണിരിക്കുന്നത്. മരണം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും അധികം സാമൂഹിക, സാമ്പത്തിക പുരോഗതിയുണ്ട് എന്ന് കരുതപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ആണ് കൂടുതല്‍ ആളുകള്‍ മരിച്ചിട്ടുള്ളത്.

36,000 പേരെ സസ്‌പെൻഡ് ചെയ്യുന്നു... ബ്രിട്ടനിൽ കൊറോണ ഇഫക്ട്; ബ്രിട്ടീഷ് എയർവേയ്‌സിന്റെ കടുത്ത നടപടി36,000 പേരെ സസ്‌പെൻഡ് ചെയ്യുന്നു... ബ്രിട്ടനിൽ കൊറോണ ഇഫക്ട്; ബ്രിട്ടീഷ് എയർവേയ്‌സിന്റെ കടുത്ത നടപടി

കൊറോണ വൈറസ് വ്യാപനത്തിന്റെ കാലത്ത് അതുമായി ബന്ധപ്പെട്ട് വേറെ പല രീതിയിലും ആളുകള്‍ മരിക്കുന്നുണ്ട്. മംഗലാപുരത്തെ ആശുപത്രികളില്‍ എത്താന്‍ ആകാതെ മലയാളികള്‍ മരിച്ച വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നതായിരുന്നു. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സ്ഥിരം മദ്യപരായ ആളുകള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകളും ഏറെ വേദനിപ്പിക്കുന്നത് തന്നെ ആയിരുന്നു.

കൊറോണയ്ക്കിടെ അജ്ഞാത രൂപവും! കുന്നംകുളത്തുകാരുടെ ഉറക്കം കെടുത്തുന്ന ഈ അജ്ഞാതരൂപം എന്ത്?കൊറോണയ്ക്കിടെ അജ്ഞാത രൂപവും! കുന്നംകുളത്തുകാരുടെ ഉറക്കം കെടുത്തുന്ന ഈ അജ്ഞാതരൂപം എന്ത്?

ഇപ്പോള്‍ ഇറ്റലിയില്‍ നിന്ന് വരുന്നത് അതിലും വേദപ്പിക്കുന്ന ഒരു വാര്‍ത്തയാണ്. കൊറോണ പകര്‍ത്തിയെന്ന് തെറ്റിദ്ധരിച്ച് കൊമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന കാമുകനെ കുറിച്ചുള്ള വാര്‍ത്ത...

ഡോക്ടറും നഴ്‌സും

ഡോക്ടറും നഴ്‌സും

സിസിലിയെ മെസ്സിന മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ നഴ്‌സ് ആയിരുന്നു ആന്റോണിയോ ഡി പേസ്. അവിടത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ലൊറേന ക്വാറന്റ. ഇവര്‍ തമ്മില്‍ കടുത്ത പ്രണയത്തിലും ആയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ലോക്കല്‍ പോലീസിന് ലഭിച്ച ഫോണ്‍ സന്ദേശം ഡി പേസ്, ലൊറേനെയ വധിച്ചു എന്നതായിരുന്നു. ഡെ പേസ് തന്നെ ആണ് പോലീസിനെ ഇക്കാര്യം വിളിച്ച് അറിയിച്ചത്.

ആത്മഹത്യാ ശ്രമം

ആത്മഹത്യാ ശ്രമം

കൊലപാതകിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് കണ്ടത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് കിടക്കുന്ന ആന്റോണിയോ ഡി പേസിനെ ആയിരുന്നു. ഉടന്‍ തന്നെ പാരാമെഡിക്കല്‍ വിദഗ്ധര്‍ എത്തിയ ഇയാളെ മെസ്സിനയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കുകയും ജീവന്‍ രക്ഷപ്പെടുകയും ചെയ്തു.

അപ്പോഴാണ് താന്‍ നടത്തിയ കൊലപാതകത്തെ കുറിച്ച് ഡി പേസ് വിശദമായി പറഞ്ഞത്

കൊവിഡ് പരത്തിയ കാമുകി

കൊവിഡ് പരത്തിയ കാമുകി

കാമുകിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ആയ ലൊറേന തനിക്ക് കൊവിഡ് പകര്‍ത്തി എന്നാണ് കാമുകന്‍ ഡി പേസിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് ലൊറേനയെ താന്‍ കഴുത്ത് ഞെരിച്ച് കൊന്നത് എന്നും ആണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അരയും തലയും മുറുക്കി ജോലി ചെയ്തിരുന്നവര്‍ ആണ് ഇവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

 അത്ര വിശ്വാസം പോര

അത്ര വിശ്വാസം പോര

ഡി പേസിന്റെ കഥ പോലീസും അധികൃതരും അത്രയ്ക്കങ്ങ് വിശ്വസിച്ച മട്ടില്ല. കാരണം ലൊറേനയുടേയും ഡി പേസിന്റെ സാംപിളുകള്‍ അധികൃതര്‍ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കി നോക്കിയിരുന്നു. എന്നാല്‍ രണ്ട് സാംപിളുകളുടേയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

 നാല് ദിവസം മുമ്പ്

നാല് ദിവസം മുമ്പ്

ഇറ്റലിയില്‍ ആണ് കൊറോണ വൈറസ് ബാധയില്‍ ഏറ്റവും അധികം പേര്‍ മരിച്ചിട്ടുള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ലൊറേനയെ വെറും നാല് ദിവസം മുമ്പായിരുന്നു കൊവിഡ് പ്രതിരോധത്തിനായി നിയമിച്ചത്. തുടക്കത്തില്‍ ഇക്കാര്യത്തില്‍ അത്ര താത്പര്യം പ്രകടിപ്പിക്കാത്ത ആളായിരുന്നു ലൊറേന.

എന്തായാലും മരണാനന്തര ബഹുമതിയായി ലൊറേനയ്ക്ക് മെഡിക്കല്‍ ബിരുദം സമ്മാനിക്കുമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചിട്ടുണ്ട്.

English summary
Nurse strangles Doctor Girlfriend to death, alleging her of giving him Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X