എഫ് 16 യുദ്ധവിമാനങ്ങള്‍ യുഎസ് പാകിസ്ഥാന് വില്‍ക്കുന്നു; ഇന്ത്യയ്ക്ക് നേരെയും ആക്രമണം പ്രതീക്ഷിക്കാം
വാഷിങ്ടണ്‍: തീവ്രവാദം നേരിടുന്നതിന്റെ ഭാഗമായി അമേരിക്ക പാകിസ്ഥാന് കൈമാറുന്ന എപ് 16 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് നേരെയും ഭീഷണി ഉയര്‍ത്തുന്നു. അമേരിക്കയുടെ തീരുമാനത്തില്‍ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി.
തീവ്രവാദത്തെ നേരിടുന്നതിനും സംരക്ഷണം തീര്‍ക്കുന്നതിനുമായാണ് യുദ്ധവിമാനങ്ങള്‍ കൈമാറുന്നത് എന്നാണ് അമേരിക്കയുടെ വാദം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒബാമ ഭരണകൂടം ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 70 കോടി അമേരിക്കന്‍ ഡോളറിനാണ് യുദ്ധവിമാനങ്ങള്‍ വില്‍ക്കുന്നത്.

അമേരിക്കയുടെ തീരുമാനത്തില്‍ ഇന്ത്യ അസംതൃപ്തി അറിയിച്ചു. ഇന്ത്യയിലെ അമേരിക്കല്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അമേരിക്ക പുതിയ തീരുമാനം എടുത്തിരിക്കുന്നത്.
എഫ് 16 വിമാനം പറത്താനുള്ള പരിശീലനം പാകിസ്ഥാന്‍ സൈനികര്‍ക്ക് അമേരിക്ക തന്നെയാണ് നല്‍കുന്നത്. യുദ്ധവിമാനങ്ങള്‍ ലഭ്യത പാകിസ്ഥാന്‍ എത്രമാത്രം നല്ല രീതിയില്‍ ഉപയോഗിക്കും എന്ന കാര്യത്തില്‍ സംശയമാണ്. യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്കും യുദ്ധ ഭീഷണി ഉയര്‍ത്തുന്നു.












Click it and Unblock the Notifications