Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയെ വിമര്‍ശിച്ചു; പന്ത്രണ്ടുകാരന്റെ ഫേസ്ബുക്ക് മരവിപ്പിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ രൂക്ഷമായി വിമര്‍ശിച്ച പന്ത്രണ്ടുകാരന്റെ ഫേസ്ബുക്ക് അധികൃതര്‍ മരവിപ്പിച്ചു. ഒബാമയ്ക്ക് രാജ്യസ്‌നേഹമില്ലെന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തെറ്റിദ്ധരിക്കുകയാണെന്നും കാട്ടിയായിരുന്നു ജോര്‍ജിയയില്‍ നിന്നുള്ള സി.ജെ. പിയേഗ്‌സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

യു ട്യൂബ് വീഡിയോ ഉള്‍പ്പെടെയായിരുന്നു പോസ്റ്റ്. എന്നാല്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. പോസ്റ്റ് വൈറലായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് വിവരം. എന്നാല്‍ ബാലന് ഫേസ്ബുക്ക് ഉപയോഗിക്കാനുള്ള പ്രായമായിട്ടില്ലെന്നാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

facebook

ഫെബ്രുവരി 21നാണ് ഫേസ്ബുക്കില്‍ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ബാലന്റെ യു ട്യൂബ് ദൃശ്യങ്ങളാകട്ടെ ഇതിനകം 1.6 മില്യന്‍ പേര്‍ കാണുകയും ചെയ്തിട്ടുണ്ട്. ഒബാമയ്ക്ക് രാജ്യസ്‌നേഹമില്ലെന്ന പരാമര്‍ശമാണ് പോസ്റ്റ് നീക്കം ചെയ്യാനും അക്കൗണ്ട് മരവിപ്പിക്കാനും ഇടയാക്കിയതെന്നാണ് വിവരം.

തന്റെ ഫേസ്ബുക്ക് മരവിപ്പിച്ചതിന് ഫേസ്ബുക്ക് അധികൃതര്‍ നല്‍കിയ വിശദീകരണത്തില്‍ പിയേഴ്‌സണ്‍ തൃപ്തനല്ല. 7.5 മില്യന്‍ കുട്ടികള്‍ നിലവില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നണ്ട്. എന്നാല്‍ തനിക്കെതിരെ മാത്രമാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇത് പ്രസിഡന്റിനെ വിമര്‍ശിച്ചതുകൊണ്ടാണെന്നും പിയേഴ്‌സണ്‍ പറഞ്ഞു. 13 വയസില്‍ കുറഞ്ഞവര്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കരുതെന്നാണ് കമ്പനിയുടെ ചട്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+