ജനപ്രിയ ലോക നേതാക്കളില്‍ ഒബാമ ഒന്നാമന്, മോദി എത്രാമത്?
ലണ്ടന്‍: ലോകത്തെ ഏറ്റവും ജനപ്രിയരായ രാഷ്ട്രീയ നേതാക്കളില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഒന്നാം സ്ഥാനത്ത്. പോപ്പുലാരിറ്റിയില്‍ മാത്രമല്ല, ലോകത്ത് മറ്റാരെക്കാളും ആരാധിക്കപ്പെടുകയും ചെയ്യുന്ന നേതാവ് കൂടിയാണ് ഒബാമ. ഒ ആര് ബി ഇന്റര്‍നാഷണലിന്റെ ഇന്റര്‍നാഷണല്‍ വേള്‍ഡ് ലീഡന് ഇന്‍ഡക്സ് സര്‍വ്വേയിലാണ് ഒബാമ മറ്റ് നേതാക്കളെ ബഹുദൂരം പിന്നിലാക്കിയത്.
65 ലധികം രാജ്യങ്ങളില്‍ നടന്ന സര്‍വ്വേ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴാം സ്ഥാനത്താണ്. 24 ശതമാനം പേര് മോദിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 20 ശതമാനം പേര് മോദിക്കെതിരായാണ് വോട്ട് ചെയ്തത്. ലോകത്തെ ജനപ്രിയരായ മറ്റ് നേതാക്കളുടെ വോട്ട് വിവരങ്ങള്‍ കൂടി കാണൂ...

ഒബാമ ഒന്നാമന്
അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയെ 59 ശതമാനം പേര് അനുകൂലിച്ചു. 29 ശതമാനം പേര് മാത്രമാണ് ഒബാമയെ എതിര്‍ത്ത് വോട്ട് ചെയ്തത്.

ആഞ്ചല മെര്‍ക്കല്‍
ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലാണ് ലോകത്തെ പോപ്പുലര്‍ നേതാക്കളില്‍ രണ്ടാമത്. 13 ശതമാനമാണ് മെര്‍ക്കലിനെ പിന്തുണച്ചും എതിര്‍ത്തും വോട്ട് ചെയ്തവര്ക്കിടയിലെ വ്യത്യാസം.

കാമറൂണ്‍ മൂന്നാമത്
രാജ്യത്ത് ഒട്ടേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ടെങ്കിലും ഡേവിഡ് കാമറൂണ്‍ ജനപ്രിയ നേതാക്കളില്‍ മൂന്നാമതെത്തി. 38 ശതമാനം പേര് കാമറൂണിനെ അനുകൂലിച്ചപ്പോള്‍ 29 ശതമാനം പേര് എതിര്‍ത്തു.

മോദി ഏഴാമത്
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ത്ത് വോട്ട് ചെയ്തവരുടെ എണ്ണം വളരെ കൂടുതലാണ്. എതിര്ത്തവരെക്കാള് 4 ശതമാനം കൂടുതല്‍ പേര് അനുകൂലിച്ച് വോട്ട് ചെയ്തത് കൊണ്ട് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്താന്‍ മോദിക്കായി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
പ്രമുഖർക്ക് സീറ്റില്ല, സീറ്റുള്ള പ്രമുഖക്ക് വോട്ടില്ല, ഇടഞ്ഞ് കാമരാജ് കോൺഗ്രസ്- പുകഞ്ഞ് എൻഡിഎ -
കൊച്ചിൻ പോർട് ട്രെസ്റ്റിൽ വീണ്ടും നിരവധി ഒഴിവുകൾ; 2.20 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും'












Click it and Unblock the Notifications