കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2013 അമേരിക്കയ്ക്ക് നശിച്ചവര്‍ഷമെന്ന്

  • By Aswathi
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയ്ക്ക് 2013 എന്ന വര്‍ഷം തീര്‍ത്തും കണ്ടക ശനിയുടെ കാലമായിരുന്നു. ഒരു ഭരണാധികാരി എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി കണക്കൂകൂട്ടിയ പദ്ധതിയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. അതില്‍ ഒബാമയ്ക്ക് അതിയായ ദുഖവുമുണ്ട്. അതുകൊണ്ടണല്ലോ 2013 മോശം വര്‍ഷമെന്ന് അദ്ദേഹം തന്നെ വിലയിരുത്തിയത്.

തന്റെ ഭരണകാലയളിവില്‍ ഇത്രയും മോശം കാലയളവ് കണ്ടിട്ടില്ലെന്നാണ് ഒബാമ 2013നെ വിശേഷിപ്പിച്ചത്. അന്താരാഷട്ര ഇടപെടലിലും തോക്ക് നിയമത്തിലും വേണ്ടത്ര രാഷ്ട്രീയ സംയമനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് ഒബാമ പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്ക് ക്രസ്മസ് ആശംസകള്‍ അറിച്ച് സംസാരിക്കവെയാണ് ഒബാമ 2013നെ വിലിയരുത്തിയത്.

Obama

അതിലെല്ലാം പ്രയാസം ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഒബാമയുടെ ആരോഗ്യ രക്ഷാ പാക്കേജ് നടപ്പാക്കാന്‍ കഴിയാത്തിലാണ്. സ്വപ്‌ന പദ്ധതിയായ ഒബാമ കെയര്‍ നടപ്പാക്കാത്തതിന്റെ നിരാശ അദ്ദേഹം അറിയിച്ചു. പ്രതിസന്ധി മറികടന്ന് ആരോഗ്യ രക്ഷാ പാക്കേജായ ഒബാമ കെയര്‍ പാസാക്കുമെന്ന പ്രത്യാശയും ഒബാമ പങ്ക് വച്ചു.

വിദേശരാജ്യങ്ങളിലെ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദമായിരുന്നു അമേരിക്കയെ ഈവര്‍ഷം തളര്‍ത്തിയ മറ്റൊരു വിവാദം. സംഭവം രാജ്യത്തിന്റെ പ്രതിഛായയ്ക്ക് മങ്ങലും അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് വിള്ളലും ഏല്‍പ്പിച്ചെന്ന് ഒബാമ പറഞ്ഞു. ഇത് വീണ്ടെടുക്കും. താനിപ്പോഴും പദവിയിലുണ്ട്. വരാനിരിക്കുന്നത് ഉണര്‍വിന്റെ വര്‍ഷമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ല്‍ തൊഴിലിലില്ലായ്മ പരിഹരിക്കുന്നതോടൊപ്പം അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഉയര്‍ച്ചയുണ്ടാക്കുമെന്ന് പ്രതീക്ഷയും പ്രസിഡന്റ് അറയിച്ചു. അമേരിക്കന്‍ ജനതയ്ക്ക് നല്ലൊരു ക്രിസ്മസ് ആശംസിച്ച് അദ്ദേഹം അവധിക്കാലം ചെലവിടാന്‍ ഹവാലയിലേക്ക് പോയി.

English summary
At the end of a difficult year, President Obama said Friday that he's bullish about 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X