കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍മോഹനെ വിരുന്നൂട്ടാന്‍ ഒബാമ ചെലവാക്കിയത്...

  • By Aswathi
Google Oneindia Malayalam News

വാഷിങ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഉലയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിഗും. വാഷിങ്ടണ്ണില്‍ ഓബാമയൊരുക്കിയ അത്താഴവിരുന്നുതന്നെ അതിനുള്ള തുടക്കമാകാം.

2009 മുതലുള്ള കാലയളവില്‍ ഔദ്യോഗിക അഥിതികള്‍ക്കുള്ള അത്താഴ വിരുന്നുകള്‍ക്ക് ഒബാമ ചെലവാക്കിയത് 1.55 മില്യണ്‍ ഡോളറാണ്. അഞ്ച് വിരുന്നുകളാണ് ഒരുക്കിയിരുന്നത്. അതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നല്‍കിയ അത്താഴവരുന്നിനാണ് ഒബാമ ഏറ്റവും കൂടുതല്‍ തുക ചെലവിട്ടിട്ടുള്ളത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രോട്ടക്കോള്‍ ഓഫീസില്‍ നിന്നുള്ള രേഖകളാണ് കണക്കുകള്‍ വ്യക്തമാക്കിയത്.

Manmohan Singh, Obama

പതിമൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ച് വിരുന്നുകളുടെ ചെലുവകള്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. വിവരാവകാശപ്രകാരം സി ബി എസ് ന്യൂസ് നല്‍കിയ അപേക്ഷയിലാണ് കണക്കുകള്‍ ലഭ്യമായത്.

2009 നവംബര്‍ 24ന് വൈറ്റ് ഹൗസില്‍ മന്‍മോഹന്‍ സിംഗിനായി ഒരുക്കിയ വിരുന്നിന് 572,187.36 ഡോളറാണ് ഒബാമ ചെലവായത്. അതേസമയം മെക്‌സിക്കന്‍ പ്രസിഡന്റിനു നല്‍കിയ വിരുന്നിന് 563,479 ഡോളറും ചൈനീസ് പ്രസിഡന്റിന് 412,329 ഡോളറും ജെര്‍മന്‍ ചാന്‍സലര്‍ക്ക് 215,883 ഡോളറും സൗത്ത് കൊറിയന്‍ പ്രസിഡന്റിന് 203,053 ഡോളറും മാത്രമാണ് ചെലവ്. കൂടുതല്‍ വിരുന്നു സത്ക്കാരങ്ങളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

English summary
Barack Obama's dinner for PM Manmohan Singh most expensive since 2009: Reptor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X