എല്ലാം നാടകം; ബാഗ്ദാദിയെ വധിച്ചെന്ന ട്രംപിന്റെ അവകാശ വാദത്തെ തള്ളി ഒബാമയുടെ ഫോട്ടോഗ്രാഫര്‍
ന്യൂയോര്‍ക്ക്: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഇല്ലായ്മ ചെയ്തെന്ന ഡാണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാര്‍ഡ് റീഗന്റെയും ബരാക്ക് ഒബാമയുടെയും ഫോട്ടോഗ്രാഫര്‍ രംഗത്ത്. ബാഗ്ദാദിയെ ഇല്ലായ്മ ചെയ്തെന്ന പേരില്‍ പുറത്തിറക്കിയ ചിത്രങ്ങളിലെ ടൈം കോഡ് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ വിമര്‍ശനം. യുഎസ് സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചുവെന്നും ഇതോടൊപ്പം ബാഗ്ദാദിയുടെ മൂന്നുമക്കളും മരിച്ചതായും ട്രംപ് അറിയിച്ചിരുന്നു.
ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സൈനിക നീക്കത്തില്‍ യുഎസ് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടില്ലെന്നും അതേസമയം, ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേര് കൊല്ലപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ഭയന്ന് നിലവിളിച്ചുകൊണ്ട് ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫി ഓഫീസിലെ മുന്‍ ഡയറക്ടര്‍ പീറ്റ് സൂസെയാണ് ട്രംപിന്റെ അവകാശവാദത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, നിരവധി ഉന്നത ഭരണാധികാരികള്‍, ജനറല്‍മാര്‍ എന്നിവര്‍ ഐസിസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ കോമ്പൗണ്ടില്‍ നടത്തിയ റെയ്ഡിനെ സജീവമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ ഇന്നലെ പുറത്തു വിട്ടിരുന്നു.
വാഷിംഗ്ടണ്‍ സമയം ഉച്ചകഴിഞ്ഞ് 3:30 നാണ് റെയ്ഡ് നടന്നത്. ക്യാമറ ഐപിടിസി ഡാറ്റയില്‍ കാണിച്ചിരിക്കുന്നതുപോലെ 17: 05: 24 നാണ് ഫോട്ടോ എടുത്തത്, 'സൂസെ ട്വിറ്ററില്‍ കുറിച്ചു. വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയ ഡയറക്ടറും പ്രസിഡന്റിന്റെ അസിസ്റ്റന്റുമായ ഡാന്‍ സ്കാവിനോ ജൂനിയറിന്റെ ട്വീറ്റിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
2011 ല്‍ അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ അബോട്ടാബാദ് കോമ്പൗണ്ടില്‍ സീല്‍ ടീം 6 റെയ്ഡിലൂടെ വധിച്ചപ്പോള്‍ അത് ഞെട്ടിപ്പോയ അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റന്റെയും ഒബാമയുടെയും ഫോട്ടോയെടുത്ത പ്രശസ്ത ഫോട്ടോഗ്രാഫറാണ് സൂസെ. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസ് ചീഫ് ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ഷീലാ ക്രെയ്ഗ്ഹെഡ് ആണ് ഇന്നലെ പുറത്തു വിട്ട ചിത്രം എടുത്തിരിക്കുന്നത്. ഇദ്ദേഹം മുന്‍പ് പ്രഥമ വനിത ലോറ ബുഷിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആയിരുന്നു.
-
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications