Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനെ തകര്‍ക്കാനുറച്ച് അമേരിക്ക... വീണ്ടും ഇറാഖ് അധിനിവേശം?

ന്യൂയോര്‍ക്ക്: രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകരെ കഴുത്തറുത്ത് കൊന്ന ഐസിസ് ഭീകരരെ ഇല്ലായ്മ ചെയ്യാനുറച്ച് അമേരിക്ക. ഐസിസിനെ ഏത് തരത്തില്‍ നേരിടാനും തനിക്ക് അധികാരമുണ്ടെന്നാണ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞത്.

ഇറാഖില്‍ ഐസിസിനെ തകര്‍ക്കാന്‍ ഒബാമ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതിനായി അഞ്ച് ബില്യണ്‍ ഡോളറിന്റെ ഫണ്ട് അനുവദിക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് ജോ ബൈഡനുമായും മറ്റ് മുതിര്‍ന്ന് നേതാക്കളുമായും ഒബാമ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.

Barack Obama

സദ്ദാം ഹുസൈനെതിരെ നടത്തിയ ആക്രമണം പോലെയാകില്ല ഐസിസിനെതിരെയുള്ള ആക്രമണം എന്നാണ് അമേരിക്കയുടെ വിശ്വാസം. അറബ് ലോകം പൂര്‍ണമായും ഐസിസിനെതിരെ തിരിഞ്ഞുകഴിഞ്ഞു. ഐസിസിനെ നേരിടുന്നതിനുള്ള നടപടികളെടുക്കാന്‍ അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഐസിസിനെതിരെയുള്ള നടപടിക്ക് നാല്‍പതോളം ലോക രാഷ്ട്രങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ അവകാശം. ഇറാഖിലെ ഔദ്യോഗിക ഭരണകൂടവും കുര്‍ദ്ദുകളും അമേരിക്കയുടെ ഇടപെടലിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍. ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഐസിസിനെതിരെയുള്ള പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+