ഒബാമ പുകവലി നിര്‍ത്തിയത് ഭാര്യയെ പേടിച്ച്

മദ്യപാനവും സിഗരറ്റ് വലിയുമൊന്നും മിക്ക ഭാര്യമാര്‍ക്കും ഇഷ്ടമല്ലാത്തതുകൊണ്ട് ഭര്‍ത്താക്കന്മാര്‍ക്ക് ഈ ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തിപ്പിക്കാനുമറിയാം. അക്കാര്യത്തില്‍ ഭാര്യയെ ചിലര്‍ക്ക് പേടിയും കാണും. എന്തിന് അധികം പറയുന്നു, അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ തന്നെ അതിനുള്ള ഏറ്റവും വലിയ തെളിവാണ്.
ഭാര്യ മിഷേല്‍ റോബിന്‍സണിനെ പേടിച്ചാണ് താന്‍ പുകവലി നിര്‍ത്തിയതെന്ന് ഒബാമ തന്നെ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐക്യരാഷ്ട സഭയുടെ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഒബാമ ഇക്കാര്യം വെളിപ്പെടുത്തിയത്.
സമ്മേളനത്തിനിടെ ചെറിയൊരു ഇടവേളവന്നപ്പോള്‍ അടുത്തിരിക്കുന്നയാളോട് കുശലം പറയുകയായിരുന്നു ഒബാമ. വലി നിര്‍ത്തിയോ എന്ന് അയാള്‍ ചോദിച്ചപ്പോള്‍ ഭാര്യയെ പേടിച്ച് താന്‍ ആ ദുശ്ശീലം ഒഴിവാക്കിയെന്ന് ഒബാമ തുറന്നു പറഞ്ഞു.
അത്യാവശ്യം നല്ലവണം പുകവലിച്ചിരുന്നയാളായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒബാമ. എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി താന്‍ വലിക്കാറില്ലെന്ന് ഒബാമ പറഞ്ഞു.












Click it and Unblock the Notifications