യുഎസ് സുപ്രീം കോടതി ജഡ്ജിയെ ഒബാമ നിര്‍ദേശിച്ചു; ഇന്ത്യക്കാരന്‍ പുറത്ത്
വാഷിങ്ടണ്‍: മെറിക് ഗാര്‍ലന്‍ഡിനെ യുഎസ് സുപ്രീം കോടതിയിലേക്ക് പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശിച്ചു. ഇന്ത്യന്‍ വംശജനായ ശ്രീനിവാസന്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒബാമയുടെ നിര്‍ദേശത്തോടെ പ്രതീക്ഷകളൊക്കെ അസ്താനത്തായിരിക്കുകയാണ്.

ഈ വാര്‍ത്ത കേട്ടതോടെ വന്‍ നിരാശയിലാണ് അമേരിക്കയിലെ പ്രമുഖ ഇന്ത്യന്‍ സംഘടനകള്‍. എങ്കിലും ഇനിയും ഒരു അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണവര്‍. ഒബാമ നിര്‍ദേശിച്ച ഗാര്‍ലന്റ് സേവനം അനുഷ്ഠിക്കുന്ന അതേ ഡിസി സര്‍ക്ക്യൂട്ട് കോടതിയില്‍ 19 വര്‍ഷമായി ജഡ്ജാണ് ശ്രീനിവാസന്‍.
ഒബാമയുടെ നിര്‍ദേശം എതിര്‍ക്കുമെന്ന് സെനറ്റിലെ റിപബ്ലിക്കന്‍ പാര്‍ട്ടി പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുത്തയാളെ സെനറ്റിന്റെ കൂടി അംഗീകാരത്തോടെ മാത്രമേ നിയമിക്കാനാവൂ. റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ് സെനറ്റില്‍ ഭൂരിപക്ഷം. ഒബാമയുടെ നിയമനത്തെ എതിര്‍ക്കുമെന്ന ശപഥത്തിലാണ് റിപബ്ലിക്കന്‍ പാര്‍ട്ടി. സുപ്രീം കോടതി ജഡ്ജ് നിയമനം അടുത്ത പ്രസിഡന്റിന് വിടണമെന്നാണ് അവരുടെ ആവശ്യം.












Click it and Unblock the Notifications