ട്രംപ് 'ഭയം' , ഹിലരി 'പ്രതീക്ഷ'... പ്രതീക്ഷയെ തിരഞ്ഞെടുക്കാന്‍ ഒബാമ, ആര്‍ക്കൊപ്പം അമേരിക്ക?
അമേരിക്കന്‍ ജനതയുടെ വിവേകവും മാന്യതയും തന്നെ ആയിരിക്കും തിരഞ്ഞെടുപ്പില്‍ വിജയിക്കുക. ഇക്കാര്യത്തില്‍ പരാജയപ്പെടില്ലെന്ന് ഉറപ്പുള്ള പന്തയത്തിന് താന്‍ തയ്യാറാണെന്നും ഒബാമ പറഞ്ഞു.
ഫിലാഡല്‍ഫിയ: ചരിത്രം തിരിത്തിക്കുറിച്ച് ഹിലരി ക്ലിന്റന് എന്ന വനിത വൈറ്റ് ഹൗസില്‍ എത്തുമോ അതോ ഡൊണാള്‍ഡ് ട്രംപ് എന്ന ബിസിനസ്സുകാരന് അമേരിക്കയെ നയിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന്(നവംബര്‍ 8) അമേരിക്കയിലെ പൗരന്മാര് നല്‍കും.
ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ഈ ഉത്തരത്തിന് വേണ്ടിയാണ്. ബരാക്ക് ഒബാമ എന്ന കറുത്ത വര്ഗ്ഗക്കാരന് ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് പടിയിറങ്ങുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ആകുന്ന ആദ്യത്തെ കറുത്ത വര്ഗ്ഗക്കാരന് എന്ന റെക്കോര്‍ഡ്. രണ്ട് ടേം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് മൂന്നാം തവണയും അധികാരം കിട്ടുമോ എന്ന് കാത്തിരുന്ന് കാണണം.

ഭയത്തെ തള്ളിക്കളഞ്ഞ്, പ്രതീക്ഷയെ തിരഞ്ഞെടുക്കൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് ദിനത്തില്‍ ഫിലാഡല്‍ഫിയയില്‍ നടന്ന വമ്പന്‍ റാലിയില്‍ ബരാക്ക് ഒബാമ പറഞ്ഞത്. ഭയം എന്ന് വിശേഷിപ്പിച്ചത് ഡൊണാള്‍ഡ് ട്രെപിനെ തന്നെ എന്ന് ഉറപ്പാണ്.
അമേരിക്കന്‍ ജനതയുടെ അറിവും മാന്യതയും തന്നെ ഈ ദിവസം വിജയിക്കപ്പെടും എന്ന് താന്‍ പന്തയം വയ്ക്കുന്നു എന്നാണ് ഒബാമ പറഞ്ഞത്. ഈ പന്തയത്തില്‍ താന്‍ ഒരിക്കലും പരാജയപ്പെടില്ലെന്നും ഒബാമ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ഒബാമയുടെ പ്രസംഗം. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേശകര്‍ ഒരു ട്വീറ്റ് ചെയ്യുന്ന കാര്യത്തില്‍ പോലും അദ്ദേഹത്തെ വിശ്വസിക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് ന്യൂക്ലിയര്‍ കോഡുകളുടെ കാര്യത്തില്‍ നമ്മള് അദ്ദേഹത്തെ വിശ്വസിക്കുക- ഇതായിരുന്നു ഒബാമ ഉയര്‍ത്തിയ ചോദ്യം.
-
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications