കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് 'ഭയം' , ഹിലരി 'പ്രതീക്ഷ'... പ്രതീക്ഷയെ തിരഞ്ഞെടുക്കാന്‍ ഒബാമ, ആര്‍ക്കൊപ്പം അമേരിക്ക?

അമേരിക്കന്‍ ജനതയുടെ വിവേകവും മാന്യതയും തന്നെ ആയിരിക്കും തിരഞ്ഞെടുപ്പില്‍ വിജയിക്കുക. ഇക്കാര്യത്തില്‍ പരാജയപ്പെടില്ലെന്ന് ഉറപ്പുള്ള പന്തയത്തിന് താന്‍ തയ്യാറാണെന്നും ഒബാമ പറഞ്ഞു.

  • By Desk
Google Oneindia Malayalam News

ഫിലാഡല്‍ഫിയ: ചരിത്രം തിരിത്തിക്കുറിച്ച് ഹിലരി ക്ലിന്റന്‍ എന്ന വനിത വൈറ്റ് ഹൗസില്‍ എത്തുമോ അതോ ഡൊണാള്‍ഡ് ട്രംപ് എന്ന ബിസിനസ്സുകാരന്‍ അമേരിക്കയെ നയിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഇന്ന്(നവംബര്‍ 8) അമേരിക്കയിലെ പൗരന്‍മാര്‍ നല്‍കും.

ലോകം മുഴുവന്‍ കാത്തിരിക്കുന്നത് ഈ ഉത്തരത്തിന് വേണ്ടിയാണ്. ബരാക്ക് ഒബാമ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് പടിയിറങ്ങുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ആകുന്ന ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന റെക്കോര്‍ഡ്. രണ്ട് ടേം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ഡെമോക്രാറ്റുകള്‍ക്ക് മൂന്നാം തവണയും അധികാരം കിട്ടുമോ എന്ന് കാത്തിരുന്ന് കാണണം.

Barack Obama

ഭയത്തെ തള്ളിക്കളഞ്ഞ്, പ്രതീക്ഷയെ തിരഞ്ഞെടുക്കൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് ദിനത്തില്‍ ഫിലാഡല്‍ഫിയയില്‍ നടന്ന വമ്പന്‍ റാലിയില്‍ ബരാക്ക് ഒബാമ പറഞ്ഞത്. ഭയം എന്ന് വിശേഷിപ്പിച്ചത് ഡൊണാള്‍ഡ് ട്രെപിനെ തന്നെ എന്ന് ഉറപ്പാണ്.

അമേരിക്കന്‍ ജനതയുടെ അറിവും മാന്യതയും തന്നെ ഈ ദിവസം വിജയിക്കപ്പെടും എന്ന് താന്‍ പന്തയം വയ്ക്കുന്നു എന്നാണ് ഒബാമ പറഞ്ഞത്. ഈ പന്തയത്തില്‍ താന്‍ ഒരിക്കലും പരാജയപ്പെടില്ലെന്നും ഒബാമ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ഒബാമയുടെ പ്രസംഗം. ട്രംപിന്റെ ഏറ്റവും അടുത്ത ഉപദേശകര്‍ ഒരു ട്വീറ്റ് ചെയ്യുന്ന കാര്യത്തില്‍ പോലും അദ്ദേഹത്തെ വിശ്വസിക്കുന്നില്ലെങ്കില്‍ എങ്ങനെയാണ് ന്യൂക്ലിയര്‍ കോഡുകളുടെ കാര്യത്തില്‍ നമ്മള്‍ അദ്ദേഹത്തെ വിശ്വസിക്കുക- ഇതായിരുന്നു ഒബാമ ഉയര്‍ത്തിയ ചോദ്യം.

English summary
President Barack Obama on Tuesday made the case for Hillary Clinton at a huge rally in Philadelphia uniting the Democratic Party's two power families, telling voters to "reject fear and choose hope" on Election Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X