ഉക്രൈന്‍ പ്രശ്‌നം, റഷ്യയ്‌ക്ക് ഒബാമയുടെ താക്കീത്
വാഷിംഗ്‌ടണ്‍: ഉക്രൈനില്‍ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിയ്‌ക്ക് റഷ്യ മുതിര്‍ന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിയ്‌ക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ഉക്രൈന്‍റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ റഷ്യ ഇടപെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒബാമയുടെ ശാസന.
റഷ്യയുടെ നേതൃത്വത്തില്‍ ഉക്രൈനില്‍ സൈനിക നീക്കം നടക്കുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്‌ഹള്‍ പറയുന്നു. ഉക്രൈന്റെ സ്വതന്ത്ര്യച്ചിനും പരമാധികാരത്തിനും ഹാനി വരുത്തുന്ന ഒരുതരം സൈനിക നടപടിയ്‌ക്കും മുതിരരുതെന്നും ഇത്തരം ശ്രമങ്ങളുണ്ടായാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നുമാണ് അമേരിയ്‌യുടെ മുന്നറിയിപ്പ്.

ഉക്രൈനെതിരെ റഷ്യ സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് റഷ്യയെ നിയന്ത്രിക്കാനും അമേരിയ്‌ക്ക് ആലോചിയ്‌്‌ക്കുന്നുണ്ട്. ഉക്രൈനിലെ ക്രീമിയന്‍ മേഖലയിലെ രണ്ട് വിമാനത്താവളങ്ങളുടെ നിയന്ത്രണം സായുധരായ ചിലര്‍ ചേര്‍ന്ന് പിടിച്ചെടുത്തു.
റഷ്യന്‍ സൈന്യം ആക്രമണത്തിലൂടെ വിമാനത്താവളം പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഉക്രൈന്‍ സര്‍ക്കാര്‍ ആരോപിയ്‌ക്കുന്നത്. ഇതാണ് അമേരിയ്‌ക്കയെ പ്രകോപിപ്പിയ്‌ക്കാന്‍ ഇടയാക്കിയത്.ഉക്രൈനില 1െ8 ഓളം പേരുടെ ആസ്‌തി യൂറോപ്യന്‍ യൂണിയന്‍ മരവിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
2000ത്തോലം റഷ്യന്‍ ട്രൂപ്പുകള്‍ ഉക്രൈനില്‍ തമ്പടിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ സൈനിക നീക്കത്തെപ്പറ്റി റഷ്യ ഇത് വരെയും പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications