ഒബാമയുടെ മകളുടെ വസ്ത്രധാരണം, യുഎസില്‍ വിവാദം
വാഷിംഗ്ടണ്‍: താങ്ക്‌സ്ഗിങ് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ പെണ്‍മക്കള്‍ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന ആരോപണം വിവാദമാകുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ സ്റ്റീഫന്‍ ഫിഞ്ചറിന്റെ വക്താവ് എലിസബത്ത് ലൗഡനാണ് മോശം വസ്ത്രധാരണം എന്ന് പറഞ്ഞ് പ്രസിഡണ്ട് ഒബാമയുടെ മക്കളെ വിമര്‍ശിച്ചത്.
മാന്യമായി വേണം വസ്ത്രം ധരിക്കാന്‍. അത് കണ്ട് ആളുകള്‍ക്ക് ബഹുമാനം തോന്നണം. അല്ലാതെ ബാറില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ നില്‍ക്കുന്ന പോലെയാകരുത് വസ്ത്രധാരണം. അമേരിക്കന്‍ പ്രസിഡണ്ടിന്റെ മകളാണ് എന്ന കാര്യം ഓര്‍മ വേണം. വൈറ്റ് ഹൗസിനെ ബഹുമാനിക്കാനെങ്കിലും ശ്രദ്ധിക്കണം - എലിസബത്ത് ലൗഡന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റ് വിവാദമായതോടെ ലൗഡന്‍ ഇത് ഡിലീറ്റ് ചെയ്തു. എന്നാല്‍ അപ്പോഴേക്കും പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകഴിഞ്ഞിരുന്നു. ബുധനാഴ്ച ഒബാമയ്ക്കും മിഷേല്‍ ഒബാമയ്ക്കും ഒപ്പം പെണ്‍മക്കളായ സാഷയും മലിയയും മിനിസ്‌കര്‍ട്ട് ധരിച്ച് താങ്ക്‌സ്ഗിവിങ് ദിനത്തിന് എത്തിയതാണ് വിവാദത്തിന് കാരണമായത്.
ഒബാമ പ്രസംഗിക്കുന്നതില്‍ പോലും താല്‍പര്യമില്ലാത്തത് പോലെയാണ് പെണ്‍മക്കള്‍ വേദിയില്‍ നിന്നതെന്ന് ലൗഡന്‍ ആരോപിക്കുന്നു. നിങ്ങളുടെ പദവിയെ എങ്കിലും ചിന്തിക്കണം. അച്ഛനും അമ്മയും അങ്ങനെ ചെയ്യുന്നവരല്ല. അതുകൊണ്ട് നിങ്ങള്‍ നല്ല മാതൃക കണ്ട് വളരുന്നില്ല. അതാണ് പ്രശ്‌നം. പോസ്റ്റ് വിവാദമായതോടെ ലൗഡനെ പുറത്താക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. തന്റെ വാക്കുകകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണമെന്ന് ലൗഡന്‍ വിവാദത്തോട് പ്രതികരിച്ചു.












Click it and Unblock the Notifications