കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗശാലയിൽ വെള്ളക്കടുവ കുട്ടികൾ ചത്തു: മരണ കാരണം കൊവിഡെന്ന് നിഗമനം, ജീവനക്കാർക്കും വൈറസ് ബാധ

Google Oneindia Malayalam News

ലാഹോർ: പാകിസ്താനിൽ വെള്ളക്കടുവയുടെ കുട്ടികൾ ചത്തത് കൊവിഡ് ബാധിച്ചെന്ന് നിഗമനം. ലാഹോർ മൃഗശാലയിലുണ്ടായിരുന്ന രണ്ട് വെള്ളക്കടുവ കുട്ടികളാണ് ചത്തിട്ടുള്ളത്. രാജ്യത്തെ കടുവകൾക്കിടയിൽ പൊതുവേ കാണപ്പെടുന്ന വൈറസ് ബാധയേറ്റാണ് കടുവകൾ ചത്തതെന്നാണ് ആദ്യം മൃഗശാല അധികൃതർ കരുതിയിരുന്നത്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കടുവക്കുട്ടികൾ കൊവിഡ് ബാധയെത്തുടർന്നാണ് ചത്തിട്ടുള്ളതെന്ന് കണ്ടെത്തിയത്.

മോദിയുടെ പരിപാടിയില്‍ ഇരിപ്പിടമില്ല, പാര്‍ലമെന്റില്‍ അവകാശ ലംഘന നോട്ടീസുമായി ഹൈബി ഈഡന്‍!!മോദിയുടെ പരിപാടിയില്‍ ഇരിപ്പിടമില്ല, പാര്‍ലമെന്റില്‍ അവകാശ ലംഘന നോട്ടീസുമായി ഹൈബി ഈഡന്‍!!

ജനുവരി 30ന് ആരോഗ്യസ്ഥിതി മോശമായ രണ്ട് കടുവക്കുട്ടികളും മരണത്തിന് കീഴടങ്ങുകയായിരുന്നു. കടുവക്കുട്ടികളിലെ വൈറസ് ബാധ ശ്വാസകോശത്തെ സാരമായി ബാധിച്ചിരുന്നു. മരണം സംഭവിച്ചിട്ടുള്ളത് കൊവിഡ് ബാധയെത്തുടർന്നാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ കുടുവകൾ ചത്തതിന് പിന്നാലെ മൃഗശാലയിലെ ജീവനക്കാരിലും കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിൽ ആറ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കടുവക്കുട്ടികളെ പരിപാലിച്ചിരുന്നയാളാണ് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ.

 corona15-1

Recommended Video

cmsvideo
New Kent mutant strain virus is more dangerous | Oneindia Malayalam

മുട്ടുമടക്കില്ലെന്ന് ഉദ്യോഗാർത്ഥികള്‍: സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന സമരത്തിന്റെ ചിത്രങ്ങള്‍

രോഗം ബാധിച്ച ജീവനക്കാരിൽ നിന്നായിരിക്കാം കടുവക്കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതെന്നാണ് കരുതുന്നതെന്നാണ് മൃഗശാല ഡെപ്യൂട്ടി ഡയറക്ടറുടെ പ്രതികരണം. എന്നാൽ മൃഗശാലയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നത് മൂലമായിരിക്കാം കടുവക്കുട്ടികൾ ചത്തതെന്നും ഇക്കാര്യത്തിൽ മാനേജ്മെന്റിന്റെ അലംഭാവത്തെക്കുറിച്ചും ആരോപണങ്ങളുയർന്നിട്ടുണ്ട്.

English summary
Officials says two tiger cubs likely dies of Coronavirus in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X