യുഎഇയില്‍ അലസന്‍മാരായ തൊഴിലാളികള്‍ക്ക് ഇനി ആനുകൂല്യങ്ങളില്ല!!!
ദുബായ്: ജോലി സമയം ക്യത്യമായി പാലിക്കാന്‍ സാധിക്കാത്ത അലസന്‍മാരായ തൊഴിലാളികളെ കമ്പനി പിരിച്ചു വിടുകയാണെങ്കില്‍ അത്തരക്കാര്‍ യാതൊരു ആനുകൂല്യങ്ങള്‍ക്കും അര്‍ഹരല്ലെന്ന് യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കിയതായി ഒരു പ്രമുഖ അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തു.
സമാന സംഭവത്തില്‍ തൊഴിലുടമയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മന്ത്രാലയം നയം വ്യക്തമാക്കിയത്. അതേ സമയം തൊഴിലാളി സ്ഥിരമായി ജോലി സമയം പാലിക്കുന്നില്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട നിയമപരമായ താക്കിത് ആദ്യം നല്‍കണം. എന്നിട്ടും നിയമം അനുസരിക്കുന്നില്ലെങ്കില്‍ ശമ്പളം കട്ട് ചെയ്യുന്നതടക്കമുള്ള നടപടികളുമായി തൊഴിലുടമയ്ക്ക് മുന്നോട്ട് പോവാം.

അതല്ല അയാളെ ജോലയില്‍ നിന്നും പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സാധാരണ തൊഴിലാളി പിരിഞ്ഞ് പോകുമ്പോള്‍ നല്‍കേണ്ട യാതൊരു ആനുകൂല്യങ്ങള്‍ക്കും തൊഴിലാളിക്ക് അവകാശമുണ്ടാവില്ലെന്നും മന്ത്രലായത്തെ ഉദ്ദരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications