ഹാര്‍ലി ഡേവിഡ്സണില്‍ ഒരു പരലോക യാത്ര
ഓഹിയോ: പരലോകത്തേയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഒരു യാത്ര നടത്തിയാലോ. നടക്കാത്ത കാര്യമാണെന്ന പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. മരിയ്ക്കുമ്പോള്‍ പ്രിയപ്പെട്ടവയെ ഒപ്പം കൂട്ടണമെന്ന് നമ്മളില്‍ പലരും ആഗ്രഹിയ്ക്കാറുണ്ട്. ഇത്തരത്തില്‍ അമേരിയ്ക്കക്കാരനായ ബില്ലി സ്റ്റാന്റ്‌ലി(82) തന്റെ അന്ത്യയാത്രയില്‍ ഒപ്പം കൂട്ടിയത് തന്റെ പ്രിയപ്പെട്ട ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കാണ്.
ഈ ബൈക്കില്‍ ഇരുത്തിയാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചത്.അത്യപൂര്‍വ്വമായ ഈ സംസ്‌ക്കരണത്തിന് വഴിതെളിച്ചത് ഈ ഓഹിയോക്കാരന്റെ ബൈക്കിനോടുള്ള കമ്പം തന്നെയായിരുന്നു. ഷശ്വാസകോശ അര്‍ബുദം ബാധിച്ചാണ് അദ്ദേഹം മരിയ്ക്കുന്നത്.

മരണത്തിന് മുന്‍പ് തന്നെ അദ്ദേഹം മക്കളോട് പറഞ്ഞിരുന്നത്രേ താന്‍ മരിച്ചാല്‍ തന്നോടൊപ്പം തന്റെ പ്രിയപ്പെട്ട ബൈക്കിനേയും സംസ്‌ക്കരിയ്ക്കണമെന്ന്. അച്ഛന്റെ ആഗ്രഹം സഫലീകരിച്ച് മക്കള്‍ അദ്ദേഹത്തെ യാത്രയാക്കി.അന്ത്യയാത്രയില്‍ തന്റെ 1967 മോഡല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കാണ് വൃദ്ധന്‍ ഒപ്പം കൂട്ടിയത്
പ്രിയതമയുടെ കല്ലറയ്ക്ക് സമീപം തനിയ്ക്കായും ഒരു ശവകുടീരം ഇദ്ദേഹം നാങ്ങിയിരുന്നു. ബൈക്കിനേയും വൃദ്ധനേയും ചില്ലുകൂടാരം തയ്യാറാക്കിയാണ് മക്കള്‍ സംസ്‌ക്കരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം അന്ത്യായാത്ര ഒരുക്കിയ മക്കളും അതോടെ വാര്‍ത്തകളില്‍ നിറഞ്ഞു.












Click it and Unblock the Notifications