കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒാഹിയോ സ്‌കൂളിലെ വെടിവെപ്പില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Google Oneindia Malayalam News

മാഡിസോണ്‍ ടൗണ്‍ഷിപ്പ്: ഓഹിയോ സ്‌കൂള്‍ കഫറ്റേരിയയിലുണ്ടായ വെടിവെപ്പില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. പതിനാല് വയസ്സുകാരനാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് പേര്‍ക്കെതിരെയാണ് വെടിയുതിര്‍ത്തത്. എന്നാല്‍ മറ്റു രണ്ടു പേര്‍ക്കു കൂടി അപകടം പറ്റുകയായിരുനെന്ന് ഷരീഫ് റിച്ചാര്‍ഡ് ജോണ്‍ പറഞ്ഞു. മിഡില്‍ ടൗണിലെ മാഡിസണ്‍ ജൂനിയര്‍ -സീനിയര്‍ ഹൈസ്‌ക്കൂളിലാണ് സംഭവം നടന്നത്.

Gun Murder

ജെയിംസ് ആസ്റ്റിന്‍ ഹാങ്കോക്ക് എന്ന 14 കാരനെ ഷെരീഫ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌ക്കൂളിനു പുറത്തു നിന്നും ജെയിംസിനെതിരെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു. വെടിവെച്ച ഉടന്‍ ജെയിംസ് ഓടി രക്ഷപെട്ടു. വെടിയുതിര്‍ക്കാനുള്ള കാരണം എന്താണ് വ്യക്തമല്ല.

മൂന്ന് കുട്ടികള്‍ക്ക് അപകടം പറ്റിയെന്നും ബാക്കി കുട്ടികളെല്ലാം സുരക്ഷിതരാണെന്നും മാഡിസണ്‍ ലോക്കല്‍ സ്‌ക്കൂള്‍ തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ലൈബ്രറിയില്‍ ഇരിക്കുമ്പോള്‍ നാല് തവണ വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടുവെന്നും. ഇപ്പോഴും ശരീരത്തിലെ വിറയല്‍ മാറിയിട്ടില്ലെന്നും ഭയന്നിരിക്കുകയാണെന്നും സ്‌ക്കൂള്‍ വിദ്യാര്‍ഥി സയിദ് അഹമ്മദ് പറഞ്ഞു.

English summary
Four students were injured and another was in custody Monday after a 14-year-old allegedly opened fire in an Ohio school cafeteria, authorities said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X