മൂക്കില്ലാത്ത മൂന്ന് വയസ്സുകാരിയായ ഒഹായോയില്‍ നിന്നുള്ള അധ്യാപിക ദത്തെടുത്തു
ഒഹായോ : മൂക്കില്ലാത്ത മൂന്ന് വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ ഒഹായോ അധ്യാപിക ദത്തെടുത്തു. സിന്‍സിയാറ്റില്‍ നിന്നുള്ള ക്രിസ്റ്റിന്‍ വില്യംസ് (44) എന്ന അധ്യാപികയാണ് ഇന്ത്യന്‍ പെണ്‍കുട്ടിയെ ദത്തെടുത്ത് മൂക്കില്ലാത്ത ദുര്‍ഗ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയെയാണ് ക്രിസ്റ്റിന്‍ വില്യംസ് ദത്തെടുത്തത്.
നേരത്തെ നേപ്പാളില്‍ നിന്നും ഒരു കുട്ടിയെ ദത്തെടുക്കുവാനായിരുന്നു താത്പര്യമെങ്കിലും ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കണ്ടുമുട്ടിയ ദുര്‍ഗ്ഗയെ അധ്യാപിക സ്വന്തമാക്കുകയായിരുന്നു. അവിവാഹിതയായ അധ്യാപിക 2010 ലാണ് കുട്ടികളെ ദത്തെടുത്ത് വളര്‍ത്താനുള്ള ശ്രമം തുടങ്ങിയത്. 2012 ല്‍ ദുര്‍ഗ്ഗയുടെ സഹോദരി എട്ടുവയസ്സുകാരി മുന്നിയെയാണ് ഇവര്‍ ആദ്യം ദത്തെടുത്തത്.

ഗുജറാത്തിലെ ഒരു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ദുര്‍ഗ്ഗയെ കണ്ടെത്തിയത്. കുഞ്ഞിന്റെ മൂക്ക് വികൃതമായ നിലയിലായിരുന്നു. മൃഗങ്ങളുടെ ആക്രമണത്തെ തുടര്‍ന്നാണ് കുഞ്ഞിന്റെ മൂക്ക് വികൃതമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.
2011 ലാണ് ദുര്‍ഗ്ഗ കല്യാണ്‍ കേന്ദ്ര സെന്ററില്‍ എത്തിയത്. 25 ദമ്പതിമാരാണ് കുട്ടികളെ ദത്തെടുക്കാന്‍ ഇവിടെ എത്തിയത്. എന്നാല്‍, ദുര്‍ഗയെ ദത്തെടുക്കാന്‍ ആരും തയ്യാറായില്ല. ഇതിനിടെയാണ് ക്രിസ്സിന്‍ ഇവിടെ എത്തിയത്. ഏറെനാളത്തെ പരിശ്രമത്തിനൊടുവിലാണ് സഹോദരിമാരായ മുന്നയേയും ദുര്‍ഗ്ഗയേയും തനിക്ക് ലഭിച്ചത്. ദുര്‍ഗ്ഗയുടെ മൂക്ക് ശസ്ത്രക്രിയയിലൂടെ ശരിയാക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ക്രിസ്റ്റിന്‍ പറഞ്ഞു












Click it and Unblock the Notifications