Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയെ വധിക്കാന്‍ ഐസിസ് തീരുമാനിച്ചിരുന്നുവെന്ന് ക്രിസ്റ്റഫര്‍ കോര്‍ണല്‍

ഇറാഖ്: ഒബായും ഐഎസിസിന്റെ നോട്ടപ്പുള്ളി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വധിക്കാന്‍ തീരുമാനിച്ചിരുന്നതായി ഐഎസ് അനുഭാവിയുടെ വെളിപ്പെടുത്തല്‍. യുഎസ് ക്യാപിറ്റോള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ അറസ്റ്റിലായ ക്രിസ്റ്റഫര്‍ കോര്‍ണല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

താന്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ലായിരുന്നെങ്കില്‍ ഒബാമയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി നിറയൊഴിച്ചേനെ എന്നാണ് 20 വയസ്സുകാരനായ കോര്‍ണല്‍ ജയിലില്‍ നിന്ന് ഫോണ്‍ വഴി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

-barack-obama.jpg -Properties

പ്രതിനിധിസഭയിലെ അംഗങ്ങള്‍ക്കു നേരെയും തോക്കുചൂണ്ടുമായിരുന്നു. മുസ്ലിങ്ങളുടെ രക്തം ഒഴുക്കുന്നവര്‍ ഇരിക്കുന്ന കെട്ടിടങ്ങള്‍ എല്ലാം തകര്‍ക്കാന്‍ ഉദ്ദേശിച്ചിരുന്നതായും കോര്‍ണല്‍ പറഞ്ഞു.

ക്യാപിറ്റോളിലും ഇസ്രയേല്‍ എംബസിയിലും ബോംബ് വെയ്ക്കാന്‍ പദ്ധതിയിട്ട സംഭവത്തില്‍ ഈ വര്‍ഷം ജനുവരിയിലാണ് കോര്‍ണല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. തന്റെ സഹോദരന്മാര്‍ എല്ലാവരും സിറിയയിലും ഇറാഖിലുമാണെന്നും താന്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സിനൊപ്പമാണെന്നും അവരുടെ തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്നും കോര്‍ണല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+