കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ബില്ലില്‍ ആശങ്കയോടെ മുസ്ലിം രാജ്യങ്ങള്‍; നിരീക്ഷിക്കുന്നുണ്ടെന്ന് ഒഐസി

Google Oneindia Malayalam News

റിയാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട ഇന്ത്യയിലെ സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി. ഇന്ത്യയിലെ പുതിയ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ അറിയിച്ചു.

Oic

അയോധ്യ വിധി, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളിലാണ് ഒഐസി ആശങ്ക പ്രകടിപ്പിക്കുന്നത്. 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒഐസി. സൗദി അറേബ്യ, തുര്‍ക്കി, മലേഷ്യ, .യുഎഇ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇതില്‍ പ്രധാനികള്‍. കശ്മീര്‍ വിഷയത്തിലും ഒഐസി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ജെവിഎം നിലപാട് നിര്‍ണായകം; ആദ്യം ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ്, ജാര്‍ഖണ്ഡില്‍ ചര്‍ച്ച സജീവംജെവിഎം നിലപാട് നിര്‍ണായകം; ആദ്യം ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ്, ജാര്‍ഖണ്ഡില്‍ ചര്‍ച്ച സജീവം

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ ഒഐസിയുടെ ജനറല്‍ സെക്രട്ടറിയേറ്റ് നിരീക്ഷിക്കുന്നുണ്ട്. മുസ്ലിങ്ങളുടെ സുരക്ഷ ഇന്ത്യന്‍ ഭറണകൂടം ഉറപ്പാക്കണം. മുസ്ലിം മതസ്ഥാപനങ്ങള്‍ സംരക്ഷിക്കണമെന്നും ഒഐസി ആവശ്യപ്പെട്ടു.

അസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കുംഅസമില്‍ അടവ് മാറ്റി ബിജെപി സര്‍ക്കാര്‍; വമ്പന്‍ പ്രഖ്യാപനങ്ങള്‍, പ്രക്ഷോഭം ഉടന്‍ അവസാനിച്ചേക്കും

Recommended Video

cmsvideo
CAA and NRC won't be affected to Muslims only | Oneindia Malayalam

വിവേചനം കൂടാതെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങള്‍ ഇന്ത്യ പാലിക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നത് മേഖലയുടെ സുരക്ഷയെയും സമാധാനത്തെയും മൊത്തത്തില്‍ ബാധിക്കുമെന്നും ഒഐസി മുന്നറിയിപ്പ് നല്‍കി.

English summary
OIC expresses concern over CAA, minorities in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X