ഇറാന്‍-സൗദി പോരില്‍ എണ്ണവില വീണ്ടും കുറഞ്ഞു, ബാരലിന് വെറും 29 ഡോളര്‍, പ്രവാസികള്‍ ആശങ്കയില്‍
ടെഹ്‌റാന്‍: ആഗോള വിപണിയില്‍ എണ്ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 29 ഡോളര്‍ എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ നില തുടര്‍ന്നാല്‍ എണ്ണ വില 20 ഡോളറിനും താഴേയ്ക്ക് പോകുമെന്ന് വിദഗ്ദര്‍ ആശങ്കപ്പെടുന്നു. വിലക്ക് നീങ്ങിയതോടെ ഇറാനില്‍ നിന്നും വീണ്ടും എണ്ണ കയറ്റുമതി പുനരാരംഭിച്ചതാണ് വിലയിടിവിന് കാരണം.
ഉത്പാദനം കുറച്ച് വില നിയന്ത്രിയ്ക്കാനുള്ള അറബ് രാജ്യങ്ങളുടെ തന്ത്രത്തിന് വിരുദ്ധമായി വന്‍തോതില്‍ വിപണികളിലേയ്ക്ക് ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുകയാണ്. എണ്ണ വിലയിലെ സ്ഥിരതയില്ലായ്മ നിക്ഷേപകരെയും അകറ്റി സ്വര്‍ണത്തിലേയ്ക്കും മറ്റും നിക്ഷേപങ്ങള്‍ നീങ്ങുന്ന അവസ്ഥയാണുള്ളത്.
എണ്ണ വില കുറയുന്നതോടെ പ്രവാസി സമൂഹവും ആശങ്കയിലാണ്. അറബ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയാല്‍ തൊഴില്‍ നഷ്ടമാകുന്നതുള്‍പ്പടെയുള്ള അവസ്ഥയിലാകും പ്രവാസി സമൂഹം.

കുത്തനെ കുറഞ്ഞു
ആഗോള വിപണിയില്‍ എണ്ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 29 ഡോളര്‍ എന്ന നിലയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഇറാനാണ്....
വിലക്ക് നീങ്ങിയതോടെ ഇറാനില്‍ നിന്നും വീണ്ടും എണ്ണ കയറ്റുമതി പുനരാരംഭിച്ചതാണ് വിലയിടിവിന് കാരണം.ഉത്പാദനം കുറച്ച് വില നിയന്ത്രിയ്ക്കാനുള്ള അറബ് രാജ്യങ്ങളുടെ തന്ത്രത്തിന് വിരുദ്ധമായി വന്‍തോതില്‍ വിപണികളിലേയ്ക്ക് ഇറാന്‍ എണ്ണ കയറ്റുമതി ചെയ്യുകയാണ്.

സ്വര്‍ണം
എണ്ണ വിലയിലെ സ്ഥിരതയില്ലായ്മ നിക്ഷേപകരെയും അകറ്റി സ്വര്‍ണത്തിലേയ്ക്കും മറ്റും നിക്ഷേപങ്ങള്‍ നീങ്ങുന്ന അവസ്ഥയാണുള്ളത്.

20 ഡോളറിലും താഴെ
ഈ നില തുടര്‍ന്നാല്‍ വില 20 ഡോളറിലും താഴെ എത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നു

അറബ് പ്രതിസന്ധി
എണ്ണവിലയില്‍ ഇനിയും തുടര്‍ച്ചയായ ഇടിവുണ്ടായാല്‍ അറബ് സാമ്പത്തിക മേഖല വന്‍ പ്രതിസന്ധിയിലാകും

പ്രവാസികള്‍
പെട്രോള്‍ വില കുറയുന്നത് പ്രവാസികളുടെ നെഞ്ചിടിപ്പേറ്റുകയാണ്. അറബ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ജീവിതം തന്നെ നഷ്ടമാകുന്ന അവസ്ഥയാകും ഈ പ്രതിസന്ധിമൂലം ഉണ്ടാകുന്നത്. തൊഴില്‍ നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങേണ്ട അവസ്ഥയുണ്ടാകും.

ഇല്ലെങ്കില്‍
വിപണിയില്‍ ഗുണപരമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാകുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications