• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എണ്ണവില 20 മാസത്തെ ഉയരത്തില്‍, ബാരലിന് റെക്കോര്‍ഡ് വില, ഇന്ത്യയിലും പ്രതിസന്ധിയുണ്ടാവും

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. ബാരലിന് 70 ഡോളര്‍ പിന്നിട്ടിരിക്കുകയാണ്. 70.82 ഡോളറാണ് ബാരലിന്റെ വില. കഴിഞ്ഞ 20 മാസത്തിനിടെയുള്ള റെക്കോര്‍ഡ് വര്‍ധവാണ് ഇത്. സൗദി അറേബ്യയിലെ എണ്ണപ്പാടത്തില്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ്് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ച് ഉയര്‍ന്നത്. രാജ്യത്ത് ഇന്ധന വില ഒന്ന് കുറഞ്ഞ് തുടങ്ങിയപ്പോഴാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ച് കയറിയത്. ഇത് ഇന്ത്യയിലെ വിലയെ സ്വാധീനിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

രാജ്യത്ത് ഇന്ധന വിലക്കയറ്റം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് ദിവസമായി ഇന്ധന വിലയില്‍ വലിയ മാറ്റമില്ല. അതേസമയം അസംസ്‌കൃത എണ്ണവില കുറയ്ക്കണമെന്ന് ഇന്ത്യ എണ്ണക്കമ്പനികളുടെ കൂട്ടായ്മയായ ഒപ്പെക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ല. എണ്ണ വില വന്‍ തോതില്‍ കുറഞ്ഞപ്പോള്‍ ഇന്ത്യ വാങ്ങി സൂക്ഷിച്ച എണ്ണ പുറത്തെടുക്കണമെന്നാണഅ സൗദി പ്രതികരിച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോവത്തേത്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില കൂടാനുള്ള സാധ്യതയും ശക്തമാണ്. സൗദിയില്‍ കഴിഞ്ഞ ദിവസവമുണ്ടായ ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് സൗദി അറിയിച്ചത്. കടലില്‍ നിന്ന് കൊടുത്ത ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദി അരാംകോടയുടെ എണ്ണ ശുദ്ധീകരണ ശാലയും കയറ്റുമതി കേന്ദ്രവും സ്ഥിതി ചെയ്യുന്ന റാസ് തനുറയിലെ തുറമുകം ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം

സൗദിയിലെ ഏറ്റവും വലിയ എണ്ണ തുറമുഖമായ റാസ് തമ്പുറ. പ്രതിദിനം 65 ലക്ഷം ബാരല്‍ എണ്ണയാണ് ഇവിടെ നിന്ന് കയറ്റി അയക്കുന്നത്. ഇതിന് നേര്‍ക്കാണ് ആക്രമണം നടന്നത്. അതേസമയം ആഗോള സമ്പദ് ഘടനകള്‍ പ്രതിസന്ധിയില്‍ നിന്ന് കരകയറി വരുന്ന സാഹചര്യത്തില്‍ എണ്ണയുടെ ഡിമാന്‍ഡ് ഉയരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം യുഎസ് ക്രൂഡ് ഓയിലിനും വില വര്‍ധിച്ചിരുന്നു. ഏപ്രിലില്‍ എണ്ണ ഉല്‍പ്പാദനത്തില്‍ വലിയ മാറ്റം വരുത്തേണ്ടതില്ലെന്ന് ഒപെക് തീരുമാനിച്ചതിന് ശേഷം തുടര്‍ച്ചയായി നാലാം തവണയാണ് ബ്രൈന്‍ഡ്, ഡബ്ല്യുടിഐ എന്നിവയുടെ വില വര്‍ധിക്കുന്നത്. എന്നാല്‍ ആഗോള വിപണിയില്‍ ഡിമാന്‍ഡ് പഴയ രീതിയിലേക്ക് എ ത്തിയിട്ടില്ല.

ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങള്‍

cmsvideo
  എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, ഇന്ധന വില കൂടും | Oneindia Malayalam

  English summary
  oil price surges above 70 dollar per barrel after 20 months
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X