Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണവില തകര്‍ന്നു, വില 40 ഡോളറില്‍ താഴെ, ആശങ്കയില്ലെന്ന് ഓപെക്

ന്യൂയോര്‍ക്ക്: രാജ്യാന്തര എണ്ണവില കഴിഞ്ഞ ആറു വര്‍ഷത്തിനിയെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ വീപ്പയ്ക്ക് 40 ഡോളറില്‍ താഴെ എത്തി. ആശങ്കയില്ലെന്നാണ് ഓപെകിന്റെ അവ കാശവാദം. ഇന്ത്യക്കു ബാധകമായ എണ്ണവില വീപ്പയ്ക്ക് 39.89 ഡോളറാണ്. ഇത് അന്തിമമായി തങ്ങള്‍ക്ക് ഗുണപ്രദമാകുമെന്നാണ് 13 എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക്ക് പറയുന്നു. അമേരിക്കയില്‍ നിന്നുള്ള ഷെയ്ല്‍ ഗ്യാസിന്റെ ഉല്‍പാദനം മൂലമുണ്ടാകുന്ന വെല്ലുവിളിക്ക് ഇതു വഴി പതിയെ തിരിച്ചടി നല്‍കാമെന്ന് ഒപ്പെക്ക് കണക്കു കൂട്ടുന്നു.

എണ്ണ വിലക്കുറഞ്ഞതിനിടെയാണ് ഇന്ത്യയില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കൂട്ടിയത്. ഞായറാഴ്ച ഇന്ത്യയില്‍ പെട്രോളിന് ലിറ്ററിന് 36 പൈസയും ഡീസലിന് ലിറ്ററിന് 87 പൈസയും പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൂട്ടിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവ എല്ലാ മാസവും ഒന്നാം തിയതിയും 15ാം തീയതിയും പെട്രോള്‍, ഡീസല്‍ വിലപുനരവലോകനം ചെയ്യാറുണ്ട്.

18-1447821358-25-1440481930-oil-tanker.jpg -Properties

അമേരിക്കയിലെ ഷെയില്‍ ഗ്യാസ് ഉല്‍പാദനം അസംസ്‌കൃത എണ്ണയുടെ വിലയിടിവിനെ തുടര്‍ന്നു പ്രതിസന്ധിയിലായെന്നാണു റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം അമേരിക്കയിലെ എണ്ണ ഉല്‍പാദനം 96 ലക്ഷം വീപ്പയായിരുന്നു. ഇത് 91 ലക്ഷമായി ഇടിഞ്ഞു. (159 ലിറ്റര്‍ അസംസ്‌കൃത എണ്ണയാണ് ഒരു വീപ്പയില്‍). മാസങ്ങള്‍ക്കുള്ളില്‍ എണ്ണവില വീപ്പയ്ക്ക് 80 ഡോളര്‍ എന്ന നിരക്കിലെത്തുമെന്നായിരുന്നു സൗദ്യാറേബ്യയുടെ പ്രതീക്ഷ.

എന്നാല്‍ പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുമെന്നായിരുന്നു പ്രതീക്ഷ. ആക്രമണം ഉണ്ടായ ദിവസം വീപ്പയ്ക്ക് 44 ഡോളറായിരുന്നു വില. പ്രതീക്ഷയ്ക്കു വിപരീതമായി വില ഇടിയുകയായിരുന്നു. ഒപ്പെക് രാജ്യങ്ങളുടെ പ്രതീക്ഷ പോലെ എണ്ണവില ഉടനെങ്ങും വീപ്പയ്ക്ക് 80 ഡോളര്‍ ആകില്ലെന്നാണ് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ നിഗമനം. എണ്ണവില ഇത്രയും കൂടണമെങ്കില്‍ അഞ്ച് വര്‍ഷം വേണ്ടിവരും. വിലക്കുറവില്‍ പിടിച്ചുനില്‍ക്കാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ വിപണിക്ക് ആവശ്യമുള്ളതിലും കൂടുതല്‍ അസംസ്‌കൃത എണ്ണ ഉല്‍പാദിപ്പിച്ചതും വിലയിടിവ് തുടരാന്‍ കാരണമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+