Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇം​ഗ്ലണ്ടിന്റെ തീരത്തിനടുത്ത് ചരക്ക് കപ്പലും ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് കത്തി; നിരവധിപേർക്ക് പരിക്ക്

ലണ്ടൻ: ഇം​ഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ തീരത്ത് വടക്കൻ കടലിൽ ചരക്ക് കപ്പലും ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് കത്തി. 30 ൽ അധികം പേർക്ക് പരിക്ക് പറ്റിയതായി വിവരം. പരിക്കേറ്റവരെ മൂന്ന് കപ്പലുകളിലായി ചികിത്സയ്ക്കായി കരയിൽ എത്തിച്ചതായി ​ഗ്രിംസ്ബി പോർട്ട് ഡയറക്ടർ മാർട്ടിൻ ബോയേഴ്സ് പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണ്. യു എസ് കമ്പനിയുടെ സ്റ്റെന ഇമ്മാകുലേറ്റ് എന്ന ടാങ്കറും പോർച്ചു​ഗലിന്റെ സോളോങ് എന്ന ചരക്ക് കപ്പലുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ship

ബ്രിട്ടന്റെ വടക്ക് കിഴക്കൻ തീരത്തുള്ള തുറമുഖങ്ങളിൽ നിന്ന് നെതർലാൻഡ്സ്, ജർമ്മനി എന്നിവിടങ്ങളിലേക്ക് ​ഗതാ​ഗതം നടക്കുന്ന പാതയിലാണ് അപകടം. സ്കോട്ടിഷ് തുറമുഖമായ ​ഗ്രാഞ്ച്മൗത്തിൽ നിന്ന് പുറപ്പെട്ട നെതർലാൻഡിലേക്ക് പോവുകയായിരുന്നു ചരക്ക് കപ്പൽ. ​ഗ്രീസിൽ നിന്ന് പുറപ്പെട്ടതാണ് ഓയിൽ ടാങ്കർ. ബ്രിട്ടീഷ് തീരസംരക്ഷണ സേനയും അ​ഗ്നിശമന സേനയും അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+