കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദയില്‍ സ്‌ഫോടനം; എണ്ണ കപ്പല്‍ പൊട്ടിത്തെറിച്ചു, 'ബാഹ്യ ശക്തികള്‍' എന്ന് ഷിപ്പിങ് കമ്പനി

Google Oneindia Malayalam News

ജിദ്ദ: സൗദി അറേബ്യയില്‍ എണ്ണക്കപ്പലില്‍ സ്‌ഫോടനം. മറ്റൊരു എണ്ണ കപ്പലിന് നേരെ ആക്രമണവുമുണ്ടായി. ജിദ്ദയിലെ തുറമുഖ മേഖലയിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പൂര്‍ പതാകയേന്തിയ കപ്പലിലാണ് സ്‌ഫോടനമുണ്ടായതെന്നും 22 നാവികര്‍ ഈ സമയം കപ്പലിലുണ്ടായിരുന്നു എന്നും ഹഫ്‌നിയ കമ്പനി അറിയിച്ചു.

സ്‌ഫോടനത്തെ തുടര്‍ന്ന് എണ്ണ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. യമനിലെ ഹൂത്തി വിമതരാണോ ആക്രമണത്തിന് പിന്നിലെന്ന സംശയം ഉടലെടുത്തിട്ടുണ്ട്. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

അജ്ഞാതരായ ബാഹ്യ ശക്തികള്‍

അജ്ഞാതരായ ബാഹ്യ ശക്തികള്‍

അജ്ഞാതരായ ബാഹ്യ ശക്തികളാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഹഫ്‌നിയ കമ്പനി പറയുന്നു. പ്രാദേശിക സമയം പുലര്‍ച്ച ഒരുമണിയോട് അടുക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടാകുകയും തീ പിടിത്തത്തിന് കാരണമാകുകയും ചെയ്തുവെന്നും കമ്പനി അറിയിച്ചു.

60000 ടണ്‍ പെട്രോള്‍

60000 ടണ്‍ പെട്രോള്‍

സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പലിന്റെ ഒരു ഭാഗം തകര്‍ന്നു. എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഹഫ്‌നിയ കമ്പനി അറിയിച്ചു. 60000ടണ്‍ പെട്രോളാണ് കപ്പലിലുണ്ടായിരുന്നത്. ഡിസംബര്‍ ആറിന് യാമ്പു തുറമുഖത്ത് നിന്നാണ് കപ്പല്‍ ലോഡ് ചെയ്തത്.

ബ്രിട്ടന്റെ മുന്നറിയിപ്പ്

ബ്രിട്ടന്റെ മുന്നറിയിപ്പ്

ഗള്‍ഫ് മേഖലയിലെ എണ്ണ കപ്പലുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് നേവിയുടെ കീഴിലുള്ള യുനൈറ്റഡ് കിങ്ഡം മറൈന്‍ ട്രേഡ് ഓപറേഷന്‍സ് ആവശ്യപ്പെട്ടു. എണ്ണ ടാങ്കര്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു. ജിദ്ദ തുറമുഖത്ത് സ്‌ഫോടനമുണ്ടായി എന്ന് നാവിക ഇന്റലിജന്‍സ് കമ്പനി ഡ്രെയാഡ് ഗ്ലോബല്‍ സ്ഥിരീകരിച്ചു.

 രണ്ടാമത്തെ സ്‌ഫോടനം

രണ്ടാമത്തെ സ്‌ഫോടനം

അതേസമയം, സൗദി അറേബ്യ സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൗദിയുടെ പ്രധാന എണ്ണ വ്യാപാര മേഖലയിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. സുരക്ഷാ വീഴ്ചയുണ്ടായത് സൗദി അറേബ്യയ്ക്കും തിരിച്ചടിയാണ്. നവംബര്‍ 25ന് സൗദി തുറമുഖമായ ഷുഖൈഖില്‍ ഗ്രീക്ക് എണ്ണ കപ്പല്‍ സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.

Recommended Video

cmsvideo
Pinarayi vijayan slaps opposition on vaccine controversy
പിന്നില്‍ ഹൂത്തികളോ

പിന്നില്‍ ഹൂത്തികളോ

സൗദിയിലെ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ യമനിലെ ഹൂത്തി വിമതരാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഹൂത്തികള്‍ക്കെതിരെ ഏറെകാലമായി സൗദി സഖ്യസേന യമനില്‍ യുദ്ധത്തിലാണ്. സൗദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹൂത്തി വിമതരാണോ ആക്രമണം നടത്തുന്നത് എന്നാണ് സംശയം. ചെങ്കടലിലൂടെ സൗദിയുടെ എണ്ണ വഹിച്ചുള്ള കപ്പലുകള്‍ പതിവായി യാത്ര ചെയ്യുന്നതാണ്.

കോട്ടയത്ത് പുതിയ ചര്‍ച്ച; അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്... പരിഗണനയില്‍ ഈ പേരുകള്‍കോട്ടയത്ത് പുതിയ ചര്‍ച്ച; അടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്... പരിഗണനയില്‍ ഈ പേരുകള്‍

2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ; തുല്യമായി ജില്ലകള്‍, ഇത്തവണ യുഡിഎഫ് കുതിക്കുമോ2015ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇങ്ങനെ; തുല്യമായി ജില്ലകള്‍, ഇത്തവണ യുഡിഎഫ് കുതിക്കുമോ

English summary
Oil tanker blast in Saudi Arabia; Shipping firm Hafnia Explanation here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X