ശീതസമരകാലം തിരിച്ചുവരുന്നു? പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി റഷ്യ
മോസ്കോ: പഴയ ശീതസമര കാലഘട്ടത്തെ അനുസ്മരിപ്പിച്ച് റഷ്യയും അമേരിക്കയും ആയുധപ്പന്തയത്തിലേക്ക് തിരിച്ചുവരുന്നു. അമേരിക്കയുടെ അണ്വായുധ വികസനത്തിന് മറുപടിയായി റഷ്യ പുതിയ ആണവായുധങ്ങള്‍ നിര്‍മിച്ചതായി പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് പ്രഖ്യാപിച്ചു. പുതുതായി രൂപകല്പന ചെയ്ത മാരക പ്രഹരശേഷിയുള്ള ആണവായുധങ്ങളുടെ വീഡിയോ ഫൂട്ടേജുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട പുടിന്റെ പ്രഖ്യാപനം.
വ്യോമപ്രതിരോധ സംവിധാനങ്ങളെയെല്ലാം മറികടന്ന് ലോകത്തിന്റെ ഏത് ഭാഗത്തേക്കും എത്താനാവും വിധമുള്ള ആയുധങ്ങളാണ് റഷ്യ വികസിപ്പിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അവകാശപ്പെട്ടു. വാര്‍ഷിക ദേശീയ പ്രസംഗത്തില്‍ പാര്‍ലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കുമെതിരായ ഏത് ആക്രമണവും ശക്തവും സത്വരവുമായ തിരിച്ചടി ക്ഷണിച്ചുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സിറിയ, ഉക്രെയിന് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അമേരിക്കന്‍ താല്പര്യങ്ങളുമായി ഇടഞ്ഞുനില്ക്കുകയും ഇറാന് അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണിത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലിലും കടലിലൂടെ സഞ്ചരിക്കുന്ന ഡ്രോണുകളിലും സൂപ്പര്‍സോണിക്-ലേസര്‍ ആയുധങ്ങളിലും ഘടിപ്പിക്കാന്‍ സാധിക്കുംവിധമുള്ള ചെറിയ ആണവ പോര്‍മുനകള്‍ തുടങ്ങിയവ റഷ്യ വികസിപ്പിച്ചുകഴിഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. റഷ്യയെ പിറകോട്ടടിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ഉപരോധത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം വെറും വാചകമടിയല്ലെന്നും പുതിയ യാഥാര്‍ഥ്യങ്ങള്‍ എല്ലാവരും അംഗീകരിക്കേണ്ടിവരുമെന്നും പുടിന് ഓര്‍മിപ്പിച്ചു. മാര്‍ച്ച് 18ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം ആണവായുധങ്ങള്‍ ശക്തിപ്പെടുത്താന്‍ നാഷനല്‍ ന്യൂക്ലിയര്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രോഷന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ആണവായുധങ്ങള്‍ നവീകരിക്കുന്നതിനായി അമേരിക്ക കൂടുതല്‍ ഫണ്ട് വകയിരുത്തുകയും ചെയ്തു. അതേസമയം, റഷ്യയുടെ ആണവായുധം പ്രതിരോധത്തിന് വേണ്ടി മാത്രമുള്ളതാണെന്ന് പുടിന് വ്യക്തമാക്കി. റഷ്യയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരായ ആണവാക്രമണം-അത് എത്ര ചെറുതായിരുന്നാലും- രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനമായി മാത്രമേ കാണാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications